ബിഗ്ബോസ് പരിപാടിയിൽ പങ്കെടുക്കുന്നവർക്കും അവതരിപ്പിക്കുന്നവർക്കും ലഭിക്കുന്ന പ്രതിഫലം വളരെ ഉയർന്നതാണ്. നിലവിൽ ഷോ ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി എന്നിങ്ങനെ ഏഴ് ഭാഷകളിലാണ് നടക്കുന്നത്. ഇത്രയും ഭാഷകളിൽ ഷോ നടക്കുന്നുണ്ടെങ്കിലും, പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ തന്നെയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Credits: Salman Khan Facebook)