Protein Rich Foods: പ്രോട്ടീൻ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു.... | protein rich foods to add to your diet Malayalam news - Malayalam Tv9

Protein Rich Foods: പ്രോട്ടീൻ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു….

Updated On: 

12 Mar 2025 15:08 PM

Protein Rich Foods: ശരീരത്തിലെ പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. അവയുടെ അഭാവം ഹോർമോൺ വ്യതിയാനം, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ, മസിലുകൾക്ക് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

1 / 5പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ഒരു മുട്ടയിൽ 6 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പേശികളുടെ വളർച്ചയ്ക്കും ശക്തി നൽകുന്നു (Image Credits: Tv9)

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ഒരു മുട്ടയിൽ 6 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പേശികളുടെ വളർച്ചയ്ക്കും ശക്തി നൽകുന്നു (Image Credits: Tv9)

2 / 5

സാൽമൺ ഒമേഗ -3 ഫാറ്റി ആസിഡുകൾ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയായ സാൽമൺ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണകരം (Image Credits: Tv9)

3 / 5

പയർ, ബീൻസ് എന്നിവ ആരോഗ്യകരമായ പ്രോട്ടീൻ ഭക്ഷണങ്ങളാണ്. 100 ഗ്രാം ബീൻസിൽ ആറ് ഗ്രാം പ്രോട്ടീനുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അഭാവം നികത്തുന്നു (Image Credits: Tv9)

4 / 5

വിറ്റാമിൻ സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. കൂടാതെ നാരുകൾ, ഇരുമ്പ്, മ​ഗ്നീഷ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു (Image Credits: Tv9)

5 / 5

പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനിൽ 22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 172 ​​ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 54 ​ഗ്രാം പ്രോട്ടീനുണ്ട് (Image Credits: Tv9)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ