രവീന്ദ്ര ജഡേജ അടുത്ത ലോകകപ്പ് കളിക്കില്ല; പറയുന്നത് മറ്റാരുമല്ല | R Ashwin says BCCI not looking at Ravindra Jadeja for the next ODI World Cup Malayalam news - Malayalam Tv9

രവീന്ദ്ര ജഡേജ അടുത്ത ലോകകപ്പ് കളിക്കില്ല; പറയുന്നത് മറ്റാരുമല്ല

Published: 

08 Oct 2025 21:52 PM

രവീന്ദ്ര ജഡേജയെ അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന് മുന്‍താരം ആര്‍ അശ്വിന്‍. യൂട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. രവീന്ദ്ര ജഡേജയെ അവർ ഒഴിവാക്കി. അടുത്ത 50 ഓവർ ലോകകപ്പിനായി അവർ അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന്‌ വ്യക്തമാണെന്ന് അശ്വിന്‍

1 / 5ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ കൂടുതല്‍ സ്പിന്നര്‍മാരെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 36കാരനായ ജഡേജയെ തഴഞ്ഞത്. എന്നാല്‍ താരം ഇപ്പോഴും ടീം പദ്ധതികളുടെ ഭാഗമാണെന്നും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു (Image Credits: PTI)

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ കൂടുതല്‍ സ്പിന്നര്‍മാരെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 36കാരനായ ജഡേജയെ തഴഞ്ഞത്. എന്നാല്‍ താരം ഇപ്പോഴും ടീം പദ്ധതികളുടെ ഭാഗമാണെന്നും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു (Image Credits: PTI)

2 / 5

ജഡേജയുടെ മാര്‍ഗങ്ങളടഞ്ഞിട്ടില്ലെന്ന് അഗാര്‍ക്കര്‍ പറയുന്നുണ്ടെങ്കിലും അതത്ര വിശ്വസനീയമല്ല. ഏകദിനത്തിലേക്ക് ജഡേജയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. താരം ടി20യില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു (Image Credits: PTI)

3 / 5

ടെസ്റ്റില്‍ സജീവമാണ്. റെഡ് ബോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം സമീപകാലത്ത് പുറത്തെടുക്കുന്നത്. അതേസമയം, ജഡേജയെ അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്ന് മുന്‍താരം ആര്‍ അശ്വിന്‍ വിലയിരുത്തി (Image Credits: PTI)

4 / 5

തന്റെ യൂട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. രവീന്ദ്ര ജഡേജയെ അവർ ഒഴിവാക്കി. അടുത്ത 50 ഓവർ ലോകകപ്പിനായി അവർ അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന്‌ വ്യക്തമാണെന്ന് അശ്വിന്‍ പറഞ്ഞു (Image Credits: PTI)

5 / 5

ടൂർണമെന്റിന് മുമ്പ് ഏകദേശം 10 ഏകദിന മത്സരങ്ങൾ ബാക്കിയുണ്ട്. ഇപ്പോൾ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ലെങ്കിൽ, അദ്ദേഹം എപ്പോൾ കളിക്കും? അടുത്ത ലോകകപ്പിൽ അക്സർ പട്ടേൽ കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറഞ്ഞു (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും