രണ്ടാം ഇന്നിംഗ്സിൽ കേരളം ബാറ്റ് ചെയ്തില്ല; മഹാരാഷ്ട്രയ്ക്കെതിരായ കളി സമനിലയിൽ | Ranji Trophy 2025 Kerala Maharashtra Match Draws As Ruturaj Gaikwad And Siddhesh Veer Score Fifties In The Second Innings Malayalam news - Malayalam Tv9

Ranji Trophy 2025: രണ്ടാം ഇന്നിംഗ്സിൽ കേരളം ബാറ്റ് ചെയ്തില്ല; മഹാരാഷ്ട്രയ്ക്കെതിരായ കളി സമനിലയിൽ

Published: 

18 Oct 2025 | 03:34 PM

Kerala Maharashtra Match Draws: കേരളം - മഹാരാഷ്ട്ര രഞ്ജി മത്സരം സമനിലയിൽ. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കേരളം ഇറങ്ങിയില്ല.

1 / 5
കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റും കേരളത്തിന് ഒരു പോയിൻ്റും ലഭിച്ചു. രണ്ട് ഇന്നിംഗ്സിലും ഫിഫ്റ്റി നേടിയ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദ് ആണ് കളിയിലെ താരം. (Image Courtesy- BCCI Domestic X)

2 / 5
രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര 224 റൺസെന്ന നിലയിൽ നിൽക്കെ രണ്ട് ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദും സിദ്ധേഷ് വീറും 55 റൺസ് വീതം നേടി പുറത്താവാതെ നിൽക്കുമ്പോഴാണ് കളി മതിയാക്കിയത്.

3 / 5
മറുപടി ബാറ്റിംഗിൽ കേരളം വളരെ മോശം പ്രകടനമാണ് നടത്തിയത്. 219 റൺസെടുക്കുന്നതിനിടെ കേരളം ഓൾ ഔട്ടായി. സഞ്ജു സാംസൺ (54), സൽമാൻ നിസാർ (49) എന്നിവരാണ് തിളങ്ങിയത്. മഹാരാഷ്ട്രയ്ക്കായി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തി.

4 / 5
ആദ്യ ഇന്നിംഗ്സിൽ 239 റൺസിന് മഹാരാഷ്ട്ര ഓൾ ഔട്ടായിരുന്നു. അഞ്ച് റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്ക്വാദും (91) ജലജ് സക്സേനയും ചേർന്ന് കരകയറ്റുകയായിരുന്നു. കേരളത്തിനായി നിധീഷ് എംഡി അഞ്ച് വിക്കറ്റ് വീഴ്ത്തി.

5 / 5
20 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ പിഴവുകൾ പരിഹരിച്ചാണ് ഇറങ്ങിയത്. ഓപ്പണർ പൃഥ്വി ഷാ (75) മുന്നിൽ നിന്ന് നയിച്ചു. ഗെയ്ക്വാദും വീറും ഫിഫ്റ്റി നേടിയതോടെ മഹാരാഷ്ട്ര ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ