Pumpkin Seeds Health Benefits: വലിച്ചെറിയേണ്ട, മത്തങ്ങ കുരു ചില്ലറക്കാരനല്ല
Pumpkin Seeds Health Benefits: വെറുതെ വലിച്ചെറിയുന്ന മത്തങ്ങ കുരു അല്ലെങ്കിൽ വിത്ത് ആരോഗ്യത്തിന് എത്രയേറെ ഗുണകരമാണെന്ന് അറിയാമോ? മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങി ധാരാളം ധാതുക്കളും വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
1 / 5

ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്തങ്ങ വിത്തുകൾ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു.
2 / 5

മത്തങ്ങ വിത്തിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. അതിനാൽ രക്തസമ്മർദം നിലനിർത്താൻ ഇവ നല്ലതാണ്.
3 / 5

ഇവയിലടങ്ങിയ നാരുകൾ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മലവിസർജനം നിയന്ത്രിക്കാനും സഹായിക്കുന്നു.
4 / 5

മത്തങ്ങ വിത്തിലെ കുക്കർ ബിറ്റിൻ അമിനോ ആസിഡിന്‍റെ സാന്നിധ്യം മുടിവളരാൻ വളരെയധികം സഹായിക്കുന്നു.
5 / 5

മത്തങ്ങ വിത്തുകൾ വൻകുടൽ, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ കാൻസർ വരാനുളള സാധ്യത ഇല്ലാതാക്കുന്നു.