200 മെഗാപിക്സൽ ക്യാമറയുമായി ഞെട്ടിക്കാൻ റെഡ്മി നോട്ട് 14എസ്; പ്രത്യേകതകൾ ഇങ്ങനെ | Redmi Note 14s Launched With 200 Megapixel Camera And 4G Connectivity Features Malayalam news - Malayalam Tv9

Redmi Note 14s: 200 മെഗാപിക്സൽ ക്യാമറയുമായി ഞെട്ടിക്കാൻ റെഡ്മി നോട്ട് 14എസ്; പ്രത്യേകതകൾ ഇങ്ങനെ

Published: 

17 Mar 2025 14:34 PM

Redmi Not 14s Launched: റെഡ്മി നോട്ട് 14എസ് വിപണിയിലെത്തി. 200 മെഗാപിക്സൽ ക്യാമറയാണ് ഫോണിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ത്യൻ വിപണിയിൽ ഫോൺ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

1 / 5200 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 14എസ് എത്തി. 200 മെഗാപിക്സൽ ക്യാമറയാണ് റെഡ്മി നോട്ട് 14എസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഫോണിൽ 5ജി കണക്റ്റിവിറ്റിയില്ല എന്നത് തിരിച്ചടിയാണ്. 4ജി എൽടിഇ കണക്റ്റിവിറ്റിയാണ് ഫോണിലുള്ളത്. ഫോണിൻ്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം. (Image Courtesy- Social Media)

200 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 14എസ് എത്തി. 200 മെഗാപിക്സൽ ക്യാമറയാണ് റെഡ്മി നോട്ട് 14എസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഫോണിൽ 5ജി കണക്റ്റിവിറ്റിയില്ല എന്നത് തിരിച്ചടിയാണ്. 4ജി എൽടിഇ കണക്റ്റിവിറ്റിയാണ് ഫോണിലുള്ളത്. ഫോണിൻ്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം. (Image Courtesy- Social Media)

2 / 5

മീഡിയടെക് ഹീലിയോ ജി99- അൾട്ര ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. 6.67 ഇഞ്ചിൻ്റെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിൻ്റ് സെൻസറും ഐപി64 റേറ്റിങും ഫോണിലുണ്ടാവും. 5000 എംഎഎച്ചിൻ്റേതാണ് ബാറ്ററി. 67 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും. (Image Courtesy- Social Media)

3 / 5

ഇന്ത്യൻ വിപണിയിൽ റെഡി നോട്ട് 14എസ് എത്തിയിട്ടില്ല. ചെക്ക് റിപ്പബ്ലിക്, ഉക്രൈൻ തുടങ്ങിയ മാർക്കറ്റുകളിൽ യഥാക്രമം 22,700 രൂപ, 23,100 രൂപ എന്നിങ്ങനെയാണ് ഇന്ത്യൻ കറൻസിയിൽ ഫോണിൻ്റെ വില. ഓറോറ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ ഈ രണ്ട് രാജ്യങ്ങളിൽ ലഭ്യമാവുക. (Image Courtesy- Social Media)

4 / 5

ഷവോമിയുടെ ഹൈപ്പർഒഎസ് സ്കിന്നിലാണ് ഫോണിൻ്റെ പ്രവർത്തനം. റെഡ്മി നോട്ട് 13 പ്രോ 4ജിയുടെ റീബാഡ്ജ്ഡ് വേർഷനാണ് ഇത്. റെഡ്മി നോട്ട് 13 പ്രോയിൽ ഉപയോഗിച്ചിരുന്ന മീഡിയടെക് ഹീലിയോ ജി99- അൾട്ര ചിപ്സെറ്റാണ് ഈ ഫോണിലും ഉള്ളത്. 8 ജിബി റാം + 256 ജിബി മെമ്മറി വേരിയൻ്റിൽ മാത്രമേ ഫോൺ ലഭ്യമാവൂ. (Image Courtesy- Social Media)

5 / 5

200 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയാണ് റിയർ എൻഡിലുള്ളത്. ക്യാമറ മോഡ്യൂളിൽ 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ്, 2 മെഗാപിക്സൽ മാക്രോ ലെൻസുകളും റിയർ ക്യാമറ മോഡ്യൂളിൽ ഉണ്ടാവും. 16 മെഗാപിക്സലിൻ്റെ ക്യാമറയാണ് സെൽഫിയ്ക്കായി മുൻവശത്തുള്ളത്. ഇന്ത്യയിൽ എപ്പോഴാണ് ഈ ഫോൺ ലഭ്യമാവുക എന്നത് വ്യക്തമല്ല. (Image Courtesy- Social Media)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്