അരിയിൽ പുഴുവും പ്രാണികളും കയറുന്നുണ്ടോ?; ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ | Rice Storage Tips, How to Get Rid Of Worms and Insects, Try These Simple Home Tricks Malayalam news - Malayalam Tv9

Kitchen Tips: അരിയിൽ പുഴുവും പ്രാണികളും കയറുന്നുണ്ടോ?; ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ

Published: 

09 Nov 2025 16:15 PM

Rice Storage Tips: പ്രാണികളുടെ ശല്യം കുറയ്ക്കാൻ ആര്യവേപ്പില വളരെ നല്ലൊരു മാർ​ഗമാണ്. പ്രാണികൾ വരുന്ന പാത്രത്തിൽ രണ്ട് മൂന്ന് ആര്യവേപ്പില ഇട്ട് വയ്ക്കുക. ഇത് പ്രാണികളുടെ ശല്യം താരതമ്യേന കുറയ്ക്കുന്നു. ആര്യവേപ്പില പോലെ തന്നെ ഉപയോഗപ്രദമായ ഒന്നാണ് ഗ്രാമ്പുവും. പ്രാണികളെ അകറ്റാൻ ഗ്രാമ്പൂ ഇട്ട് വച്ചാൽ മതി.

1 / 5കുറഞ്ഞത് ഒരു മാസത്തേക്കോ രണ്ട് ആഴ്ച്ചത്തേക്കോ ഉള്ള അരി എപ്പോഴും എല്ലാ വീടുകളിലുമുണ്ടാകും. പക്ഷേ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുമ്പോൾ അരിക്കുള്ളിൽ ഒരുതരം പുഴുക്കളെയും പ്രാണികളെയും കണ്ടുവരാറുണ്ട്. എവിടെ നിന്നാണ് ഈ പ്രാണികൾ വരുന്നതെന്നോ എങ്ങനെ ഇവയെ പ്രതിരോധിക്കേണ്ടതെന്നോ പലർക്കും അറിയില്ലെന്നതാണ് സത്യം. (Image Credits: Getty Images)

കുറഞ്ഞത് ഒരു മാസത്തേക്കോ രണ്ട് ആഴ്ച്ചത്തേക്കോ ഉള്ള അരി എപ്പോഴും എല്ലാ വീടുകളിലുമുണ്ടാകും. പക്ഷേ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുമ്പോൾ അരിക്കുള്ളിൽ ഒരുതരം പുഴുക്കളെയും പ്രാണികളെയും കണ്ടുവരാറുണ്ട്. എവിടെ നിന്നാണ് ഈ പ്രാണികൾ വരുന്നതെന്നോ എങ്ങനെ ഇവയെ പ്രതിരോധിക്കേണ്ടതെന്നോ പലർക്കും അറിയില്ലെന്നതാണ് സത്യം. (Image Credits: Getty Images)

2 / 5

ഈ പ്രാണികളെ ഓരോന്നായി നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സാഹചര്യങ്ങളിൽ അവയെ കാണാതെ പോവുകയും ചോറിനൊപ്പം കഴിക്കേണ്ടി വരുകയും ചെയ്തേക്കാം. എന്നാൽ ഇവയെ എല്ലാം നീക്കം ചെയ്യാൻ ചില പൊടികൈകളുണ്ട്. അതും പരമ്പരാ​ഗതമായി ഉപയോ​ഗിച്ചു വരുന്ന രീതികൾ. ഇവയൊന്ന് പരീക്ഷിച്ചു നോക്കൂ. (Image Credits: Getty Images)

3 / 5

വെയിലത്ത് ഉണക്കുക: ഒരു വലിയ ട്രേയിലോ വൃത്തിയുള്ള തുണിയിലോ അരി വിതറി രണ്ടോ മൂന്നോ മണിക്കൂർ നേരിട്ട് സൂര്യപ്രകാശത്തിൽ വയ്ക്കുക. നല്ല ചൂട് ലഭിക്കുമ്പോൾ പ്രാണികൾ തനിയെ അരിയിൽ നിന്ന് പോവുകയും കൂടാതെ അരിയിലെ ഈർപ്പം നീക്കം ചെയ്യാനും സാധിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിലാണ് പ്രാണികൾ കൂടുതൽ വളരുന്നത്, അതിനാൽ ഇടയ്ക്ക് അരി ഉണക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. (Image Credits: Getty Images)

4 / 5

ഉപ്പിടുക: അരി പാത്രത്തിന്റെ മുകളിലോ താഴെയോ ആയി അല്പം കല്ലുപ്പ് വിതറുക. അരിയിലെ അധിക ഈർപ്പം ആ​ഗിരണം ചെയ്യാനുള്ള കഴിവ് ഉപ്പിനുണ്ട്. ഇങ്ങനെയിടുന്ന ഉപ്പ് ഒരിക്കലും അരിയുടെ രുചിയെ ബാധിക്കുകയില്ല. അരി പാത്രത്തിനുള്ളിൽ തൊലി കളയാത്ത അഞ്ചോ ആറോ അല്ലി വെളുത്തുള്ളി ഇടുന്നതും പ്രാണികളെ ഒഴിവാക്കാൻ നല്ലതാണ്. (Image Credits: Getty Images)

5 / 5

പ്രാണികളുടെ ശല്യം കുറയ്ക്കാൻ ആര്യവേപ്പില വളരെ നല്ലൊരു മാർ​ഗമാണ്. പ്രാണികൾ വരുന്ന പാത്രത്തിൽ രണ്ട് മൂന്ന് ആര്യവേപ്പില ഇട്ട് വയ്ക്കുക. ഇത് പ്രാണികളുടെ ശല്യം താരതമ്യേന കുറയ്ക്കുന്നു. ആര്യവേപ്പില പോലെ തന്നെ ഉപയോഗപ്രദമായ ഒന്നാണ് ഗ്രാമ്പുവും. പ്രാണികളെ അകറ്റാൻ ഗ്രാമ്പൂ ഇട്ട് വച്ചാൽ മതി. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും