കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മുതല്‍; രോഹിത് വഴി തനി വഴി | Rohit Sharma impresses critics with his performance in the Champions Trophy, Know about the Indian captain's achievement Malayalam news - Malayalam Tv9

Rohit Sharma: കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മുതല്‍; രോഹിത് വഴി തനി വഴി

Updated On: 

10 Mar 2025 13:32 PM

Rohit Sharma Captaincy: വിമര്‍ശനങ്ങള്‍ക്ക് പ്രകടനത്തിലൂടെയാണ് രോഹിത് മികവ് നല്‍കിയത്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ച് രോഹിത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. 83 പന്തില്‍ 76 റണ്‍സെടുത്ത രോഹിതായിരുന്നു കളിയിലെ താരവും

1 / 5ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഒരുപാടു വിമര്‍ശനശരങ്ങള്‍ക്ക് നടുവിലായിരുന്നു രോഹിത്. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ താരതമ്യം ചെയ്യുന്നതില്‍ പ്രസക്തിയില്ലെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാതെ പുറത്തായതും രോഹിതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ക്യാപ്റ്റന്‍, ബാറ്റര്‍ എന്നീ നിലകളില്‍ താരം നിറംമങ്ങിയത് ചോദ്യം ചെയ്യപ്പെട്ടു (Image Credits: PTI)

ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഒരുപാടു വിമര്‍ശനശരങ്ങള്‍ക്ക് നടുവിലായിരുന്നു രോഹിത്. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ താരതമ്യം ചെയ്യുന്നതില്‍ പ്രസക്തിയില്ലെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാതെ പുറത്തായതും രോഹിതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ക്യാപ്റ്റന്‍, ബാറ്റര്‍ എന്നീ നിലകളില്‍ താരം നിറംമങ്ങിയത് ചോദ്യം ചെയ്യപ്പെട്ടു (Image Credits: PTI)

2 / 5

എങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് പകരം വയ്ക്കാനില്ലാത്ത നായകനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത്, തന്റെ ബാറ്റിംഗ് സ്‌കില്‍ കൈമോശം വന്നിട്ടില്ലെന്നും തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമികവിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് പുറപ്പെട്ടത് (Image Credits: PTI)

3 / 5

ഇതിനിടെയാണ് രോഹിതിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. രോഹിതിന് അമിത വണ്ണമാണെന്നായിരുന്നു ഷമയുടെ വിമര്‍ശനം. രോഹിത് മോശം ക്യാപ്റ്റനാണെന്ന് കൂടി ഷമ പറഞ്ഞുവച്ചു. പിന്നാലെ ഈ പരാമര്‍ശം വിവാദമായി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, മുന്‍താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഒടുവില്‍ പരാമര്‍ശം ഷമ നീക്കം ചെയ്യുകയും ചെയ്തു (Image Credits: Social Media)

4 / 5

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പ്രകടനത്തിലൂടെയാണ് രോഹിത് മികവ് നല്‍കിയത്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ച് രോഹിത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. 83 പന്തില്‍ 76 റണ്‍സെടുത്ത രോഹിതായിരുന്നു കളിയിലെ താരവും. എം.എസ്. ധോണിക്ക് ശേഷം ഒന്നിലേറെ ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി രോഹിത് മാറി (Image Credits: PTI)

5 / 5

കഴിഞ്ഞ ടി20 ലോകകപ്പാണ് രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ ആദ്യ ഐസിസി കിരീടം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഫൈനലിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഒടുവില്‍ രോഹിതിനെ വിമര്‍ശിച്ച ഷമ താരത്തെ പ്രശംസിച്ച് രംഗത്തെത്തി. 'ഹാറ്റ്‌സ് ഓഫ് ടു ക്യാപ്റ്റന്‍ രോഹിത് ശര്‍മ' എന്നായിരുന്നു ഷമയുടെ കുറിപ്പ്. വിമര്‍ശകരെ കൊണ്ട് കൈയ്യടിപ്പിക്കുകയായിരുന്നു തന്റെ പ്രകടനത്തിലൂടെ രോഹിത് ചെയ്തത് (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും