Ruturaj Gaikwad: മിന്നും ഫോമില്‍ റുതുരാജ്, ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഉടനെയോ
Ruturaj Gaikwad performance Duleep trophy 2025: പരിക്ക് മൂലം കഴിഞ്ഞ ഐപിഎല്ലില്‍ മുഴുവന്‍ മത്സരങ്ങളും കളിക്കാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷം റുതുരാജ് കളിക്കുന്ന ആദ്യ മത്സരമാണിത്. , ദുലീപ് ട്രോഫിയിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

പ്രതിഭാസമ്പന്നനെങ്കിലും ഫോം ഔട്ടും, പരിക്കുകളും ഏറെ വലച്ച താരമാണ് റുതുരാജ് ഗെയ്ക്വാദ്. ഇപ്പോഴിതാ, ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് ശ്രമിക്കുകയാണ് താരം (Image Credits: PTI)

ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെതിരെ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് സോണ്‍ താരമായ റുതുരാജ് സെഞ്ചുറി നേടി. 206 പന്തില്‍ നിന്ന് 184 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പതിനഞ്ച് ഫോറുകളുടെയും, ഒരു സിക്‌സറിന്റെയും പിന്‍ബലത്തിലാണ് താരം ഇത്രയും റണ്‍സ് നേടിയത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് റുതുരാജിന് ഡബിള്‍ സെഞ്ചുറി നേടാനാകാത്തത്. സാരന്‍ഷ് ജെയിനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവ് റുതുരാജിനെ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു (Image Credits: PTI)

പരിക്ക് മൂലം കഴിഞ്ഞ ഐപിഎല്ലില്‍ മുഴുവന്‍ മത്സരങ്ങളും കളിക്കാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷം റുതുരാജ് കളിക്കുന്ന ആദ്യ മത്സരമാണിത്. കൈമുട്ടിനേറ്റ പരിക്ക് മൂലമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ റുതുരാജിന് ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നഷ്ടമായത്. അവശേഷിച്ച മത്സരങ്ങളില്‍ എംഎസ് ധോണി ചെന്നൈ ടീമിനെ നയിച്ചു (Image Credits: PTI)

ഇതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ റുതുരാജിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ അവസാന നിമിഷം അതില്‍ നിന്നും പിന്മാറി (Image Credits: PTI)

ഒടുവിലിതാ, ദുലീപ് ട്രോഫിയിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്തായാലും ഈ പ്രകടനം സെലക്ടര്‍മാര്‍ ശ്രദ്ധിക്കുമെന്ന് തീര്‍ച്ച. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം (Image Credits: PTI)