Saina Nehwal: സൈന നെഹ്‌വാളും പി കശ്യപും വേർപിരിയുന്നു; അവസാനിക്കുന്നത് ഏഴ് വർഷം നീണ്ട ദാമ്പത്യം
Saina Nehwal And P Kashyap Seperate: പി കശ്യപുമായി വേർപിരിയുകയാണെന്ന് സൈന നെഹ്‌വാൾ. ഏഴ് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ബാഡ്മിൻ്റൺ താരങ്ങൾ വേർപിരിയുന്നത്.

ബാഡ്മിൻ്റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വേർപിരിയുന്നു. ഏഴ് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും പിരിയുന്നത്. ഇക്കാര്യം സൈന തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു. 2018ലാണ് ഇരുവരും തമ്മിൽ വിവാഹിതരാവുന്നത്. (Image Courtesy- Saina Nehwal Facebook)

"ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്തമായ മാർഗങ്ങളിലേക്ക് കൊണ്ടുപോകും. നീണ്ട ആലോചനകൾക്ക് ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ സമാധാനവും വളർച്ചയും പരസ്പരം തിരഞ്ഞെടുക്കുന്നു. എൻ്റെ സ്വകാര്യതെ മാനിച്ചതിന് നന്ദി"- സൈന കുറിച്ചു.

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ ഒരുമിച്ച് ഒരുമിച്ച് കളി പഠിച്ചവരാണ് സൈനയും കശ്യപും. ഇരുവരും വളരെ മികച്ച ടെന്നീസ് താരങ്ങൾ ആവുകയും ചെയ്തു. സൈന ലോക ഒന്നാം നമ്പർ താരവും ഒളിമ്പിക്സ് ജേതാവുമായപ്പോൾ കോമൺവെൽത് സ്വർണമടക്കം കശ്യപും മോശമാക്കിയില്ല.

ഒരു പതിറ്റാണ്ടിലധികം നീണ്ട പ്രണയബന്ധത്തിന് ശേഷം 2018ലാണ് സൈനയും കശ്യപും വിവാഹിതരാവുന്നത്. സൈന നെഹ്‌വാൾ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വേർപിരിയൽ വാർത്ത പുറത്തുവിട്ടെങ്കിലും കശ്യപ് ഇതുവരെ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

ബാഡ്മിൻ്റണിൽ നിന്ന് വിരമിച്ചതിന് ശേഷം കശ്യപ് പരിശീലന റോളിലേക്ക് തിരിഞ്ഞിരുന്നു. കരിയറിലെ അവസാന വർഷങ്ങളിൽ സൈന നെഹ്‌വാളിൻ്റെ പരിശീലകനായി. കശ്യപിന് കീഴിൽ സൈന ചില മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഈ ബന്ധം ഇവരുടെ വിവാഹത്തിലേക്കാണ് നയിച്ചത്.