AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Night Habit: ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് നല്ല ശീലമോ? അറിയേണ്ടതെല്ലാം

Healthy Routine At Night: കുടിക്കുന്നതിനുമുമ്പ് എപ്പോഴും പാൽ ചൂടാക്കുക. കൂടുതൽ ​ഗുണങ്ങൾക്കായി മഞ്ഞൾ, ഏലം, അല്ലെങ്കിൽ ഇഞ്ചി എന്നിവ പാലിൽ ചേർക്കാവുന്നതാണ്. പുളിയുള്ള പഴങ്ങളോ ഉപ്പ് കൂടിയ ഭക്ഷണങ്ങളോ പാലിനോടൊപ്പം കഴിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

neethu-vijayan
Neethu Vijayan | Published: 14 Jul 2025 07:41 AM
പാൽ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്ന ഒന്നാണ്. അതിൽ പ്രോട്ടീനും കാൽസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. ആയുർവേദം അനുസരിച്ച്, പശുവിൻ പാൽ കുടിക്കുന്നതിലൂടെ വാത, പിത്ത ദോഷങ്ങൾ കുറയ്ക്കുകയും ശക്തി, ഊർജ്ജം, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ആരോ​ഗ്യത്തിന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കാൻ എപ്പോഴാണ് പാൽ കുടിക്കേണ്ടത്. (Image Credits: Gettyimages)

1 / 5
ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഈ സമയത്ത്, പാലിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയും. പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ അമിനോ ആസിഡാണ്.(Image Credits: Gettyimages)

2 / 5
കുടിക്കുന്നതിനുമുമ്പ് എപ്പോഴും പാൽ ചൂടാക്കുക. കൂടുതൽ ​ഗുണങ്ങൾക്കായി മഞ്ഞൾ, ഏലം, അല്ലെങ്കിൽ ഇഞ്ചി എന്നിവ പാലിൽ ചേർക്കാവുന്നതാണ്. തേനോ ഉപ്പോ പാലിൽ ചേർക്കരുത്. പുളിയുള്ള പഴങ്ങളോ ഉപ്പ് കൂടിയ ഭക്ഷണങ്ങളോ പാലിനോടൊപ്പം കഴിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. (Image Credits: Gettyimages)

3 / 5
ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ ദഹനക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ജലദോഷവും ചുമയും ഉണ്ടാകുന്നവർ തണുത്ത പാൽ കുടിക്കുന്നത് ഒഴിവാക്കണം. രാത്രിയിൽ പാൽ കുടിക്കുന്നത്, വിശപ്പ് കുറയ്ക്കുന്നതിന് ​ഗുണകരമാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്.(Image Credits: Gettyimages)

4 / 5
പാലിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള അസ്ഥികളുടെ രൂപീകരണത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് ആവശ്യമായ ഒന്നാണ്. ഇതു കൂടാതെ, ഓസ്റ്റിയോപൊറോസിസ് പോലുള്ള പല രോഗങ്ങളാലും ഉണ്ടാകുന്ന അപകടങ്ങളും വിറ്റാമിൻ ഡിക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്. (Image Credits: Gettyimages)

5 / 5