Samsung Galaxy S25 : സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജി; ലക്ഷ്യം വില കുറയ്ക്കുക
Samsung Galaxy S25 Older Display Technology : സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജിയെന്ന് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത ഫോണിൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജിയെന്ന് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് പഴമയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Credits - Getty Images)

2025 തുടക്കത്തിൽ തന്നെ എസ് 25 അവതരിപ്പിക്കപ്പെടുമെന്നാണ് സൂചനകൾ. ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാവും ഫോണിൽ ഉപയോഗിക്കുക. ഈ ഫോണിൽ ഡിസ്പ്ലേ നിർമാണത്തിന് പഴയ ടെക്നോളജി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Credits - Getty Images)

കുറഞ്ഞ ഊഷ്മാവിലുള്ള പോളിക്രിസ്റ്റാലിൻ ഓക്സൈഡ് (എൽടിപിഒ) ഒഎൽഇഡി പാനലുകളാവും ഡിസ്പ്ലേ നിർമാണത്തിനുപയോഗിക്കുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എം13 ഓർഗാനിക് മെറ്റീരിയലുകൾ ഉപയോഗിച്ചാവും നിർമ്മാണം. ഈ വർഷം പുറത്തിറങ്ങിയ എസ്24ലെ ഡിസ്പ്ലേ നിർമിച്ചത് ഇങ്ങനെയാണ്. (Image Credits - Getty Images)

ഇക്കൊല്ലം പുറത്തിറങ്ങിയ ഐഫോൺ 16 പ്രോ മോഡലുകൾക്ക് ഡിസ്പ്ലേ നൽകിയത് സാംസങ് ആണ്. എം14 ഓർഗാനിക് മെറ്റീരിയലുകൾ കൊണ്ടായിരുന്നു ഈ ഡിസ്പ്ലേ നിർമിച്ചത്. ഇത് എസ്25ന് ഉപയോഗിക്കില്ല. ഫോണിൻ്റെ വില നിയന്ത്രിക്കാനാണ് ഈ തീരുമാനം. (Image Credits - Getty Images)

എസ്25 6.16 ഇഞ്ച് ഡിസ്പ്ലേയിലാവും പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. എസ്25+ 6.66 ഇഞ്ച് ഡിസ്പ്ലേയിലും എസ്25 അൾട്ര 6.86 ഇഞ്ച് ഡിസ്പ്ലേയിലുമാവും പുറത്തിറങ്ങുക. വിലയോ മറ്റ് ഫീച്ചറുകളോ പുറത്തറിഞ്ഞിട്ടില്ല. (Image Credits - Getty Images)