സാംസങ് എസ്24 ഫാൻ എഡിഷൻ വിപണിയിലേക്ക്; സവിശേഷതകൾ ഇങ്ങനെ | Samsung S24 FE Is Coming Soon Here Is What You Need To Know About Its Features Malayalam news - Malayalam Tv9

Samsung S24 FE : സാംസങ് എസ്24 ഫാൻ എഡിഷൻ വിപണിയിലേക്ക്; സവിശേഷതകൾ ഇങ്ങനെ

Published: 

09 Sep 2024 | 02:25 PM

Samsung S24 FE Is Coming Soon : സാംസങ് എസ്24 എഫ്ഇ ഉടൻ വിപണിയിലെത്തുമെന്ന് സൂചന. എസ്23 എഫ്ഇയ്ക്ക് സമാനമായ ഫീച്ചറുകളാണ് പുതിയ ഫോണിലുള്ളത്. എങ്കിലും ചില വ്യത്യാസങ്ങൾ ഈ ഫോണിലുണ്ടാവും.

1 / 5
സാംസങ് എസ്24 എഫ്ഇ വിപണിയിലേക്ക്. സാംസങിൻ്റെ എസ് സീരീസിൽ പെട്ട ഏറ്റവും പുതിയ പ്രീമിയം ഫോണായ എസ് 24ൻ്റെ ഫാൻ എഡിഷനാണ് സാംസങ് എസ്24 എഫ്ഇ. ബേസിക്ക് ഫീച്ചറുകൾ എസ് 24ൽ ഉള്ളത് പോലെയാണെങ്കിലും ചില വ്യത്യാസങ്ങൾ ഫാൻ എഡിഷനുണ്ടാവും. (Image Courtesy - Joan Cros/NurPhoto via Getty Images)

2 / 5
എസ് 23 മോഡലിൻ്റെ ഫാൻ എഡിഷനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എസ് 23 എഫ്ഇയ്ക്ക് സമാനമാണ് എസ്24 എഫ്ഇ എന്നാണ് സൂചനകൾ. ക്യാമറയുടെ അലൈൻ്റ്മെൻ്റിൽ പുതുമയുണ്ട്. അലൂമിയം മിഡിൽ ഫ്രെയിമും ഗ്ലാസ് ഫിനിഷുമാവും മൊബൈൽ ഫോണിനുള്ളതെന്നും സൂചനകളുണ്ട്. 
(Image Courtesy - Marc Asensio/NurPhoto via Getty Images)

എസ് 23 മോഡലിൻ്റെ ഫാൻ എഡിഷനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എസ് 23 എഫ്ഇയ്ക്ക് സമാനമാണ് എസ്24 എഫ്ഇ എന്നാണ് സൂചനകൾ. ക്യാമറയുടെ അലൈൻ്റ്മെൻ്റിൽ പുതുമയുണ്ട്. അലൂമിയം മിഡിൽ ഫ്രെയിമും ഗ്ലാസ് ഫിനിഷുമാവും മൊബൈൽ ഫോണിനുള്ളതെന്നും സൂചനകളുണ്ട്. (Image Courtesy - Marc Asensio/NurPhoto via Getty Images)

3 / 5
അഭ്യൂഹങ്ങളനുസരിച്ച് ഫോണിൻ്റെ ഫ്രെയിം ഫ്ലാറ്റായിരിക്കും. ഫോണിൻ്റെ ഡിസ്പ്ലേയും ഫ്ലാറ്റ് തന്നെ ആയിരിക്കും. ഫ്രണ്ട് ക്യാമറയ്ക്കായി സെൻ്റേർഡ് ഹോൾ പഞ്ച് സ്ലോട്ടാണ്. 1.99 മില്ലിമീറ്ററാണ് ബെസൽസ്. ഫോണിൻ്റെ വലതുവശത്ത് വശത്താണ് പവർ ബട്ടണും വോളിയം ബട്ടണുമുള്ളത്. (Image Courtesy - Joan Cros/NurPhoto via Getty Images)

4 / 5
120 ഹേർട്സ് റീഫ്രഷ് റേറ്റിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. 1900 നിറ്റ്സിൻ്റെ പീക്ക് ബ്രൈറ്റ്നസും ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഫോണിനുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറ. 12 എംപി അൾട്രാവൈഡും 8 എംപി ടെലിഫോട്ടോയും മൂന്ന് മടങ്ങ് ഒപ്റ്റിക്കൽ സൂമും ഫോണിലുണ്ട്.
(Image Courtesy- CFOTO/Future Publishing via Getty Images)

120 ഹേർട്സ് റീഫ്രഷ് റേറ്റിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. 1900 നിറ്റ്സിൻ്റെ പീക്ക് ബ്രൈറ്റ്നസും ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഫോണിനുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറ. 12 എംപി അൾട്രാവൈഡും 8 എംപി ടെലിഫോട്ടോയും മൂന്ന് മടങ്ങ് ഒപ്റ്റിക്കൽ സൂമും ഫോണിലുണ്ട്. (Image Courtesy- CFOTO/Future Publishing via Getty Images)

5 / 5
25 വാട്ടിൻ്റെ വയർഡ് ചാർജിംഗും 15 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും. 4565 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക. 2400 എക്സിനോസ് 2400 എ ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. 10 എംപിയാണ് സെൽഫി ക്യാമറ. 
(Image Courtesy - CFOTO/Future Publishing via Getty Images)

25 വാട്ടിൻ്റെ വയർഡ് ചാർജിംഗും 15 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും. 4565 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക. 2400 എക്സിനോസ് 2400 എ ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. 10 എംപിയാണ് സെൽഫി ക്യാമറ. (Image Courtesy - CFOTO/Future Publishing via Getty Images)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ