Sanju Samson: ഇത്തവണ ഉറപ്പിക്കാമോ? സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് ഇനി വേണ്ടത് 31 റണ്‍സ് മാത്രം
Sanju Samson on the verge of completing 1,000 runs in T20Is: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതിനകം ആറു മത്സരങ്ങള്‍ കളിച്ചെങ്കിലും, പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും മൂന്നെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അതില്‍ രണ്ടിലും മികച്ച പ്രകടനം പുറത്തെടുത്തു

ഏഷ്യാ കപ്പില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. വൈകിട്ട് മൂന്ന് മണിക്ക് ദുബായിലാണ് മത്സരം. ഇന്ത്യ അനായാസം കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits: facebook.com/IndianCricketTeam)

ടി20യില്‍ 1000 റണ്‍സ് എന്ന സ്വപ്‌നനേട്ടത്തിന് തൊട്ടടുത്തുള്ള മലയാളി താരം സഞ്ജു സാംസണ് ഇന്ന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വെറും 31 റണ്‍സ് മാത്രം മതി സഞ്ജുവിന് ആയിരം റണ്‍സ് തികയ്ക്കാന്‍ (Image Credits: PTI)

എന്നാല്‍ അഞ്ചാം നമ്പറിലാണ് താരം ബാറ്റു ചെയ്യുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. പ്രത്യേകിച്ചും, ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താല്‍ (Image Credits: PTI)

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതിനകം ആറു മത്സരങ്ങള്‍ കളിച്ചെങ്കിലും, പ്ലേയിങ് ഇലവനില്‍ ഉണ്ടായിട്ടും മൂന്നെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അതില്‍ രണ്ടിലും മികച്ച പ്രകടനം പുറത്തെടുത്തു (Image Credits: facebook.com/IndianCricketTeam)

ഒമാനെതിരെ 45 പന്തില്‍ 56 റണ്‍സെടുത്ത് കളിയിലെ താരമായി. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ 17 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്കയ്‌ക്കെതിരെ 23 പന്തില്‍ 39 റണ്‍സെടുത്തു (Image Credits: facebook.com/IndianCricketTeam)