ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇത് രണ്ടാം അവസരം; പക്ഷേ, ആ ഏഴു പേര്‍ ഇത്തവണയില്ല | Seven players from India’s T20 World Cup 2024 winning squad missing in 2026, complete list of changes Malayalam news - Malayalam Tv9

T20 World Cup 2026: ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇത് രണ്ടാം അവസരം; പക്ഷേ, ആ ഏഴു പേര്‍ ഇത്തവണയില്ല

Published: 

20 Dec 2025 18:47 PM

ICC Mens T20 World Cup 2026: 2024ലെ സ്‌ക്വാഡിലെ ഏഴ് പേര്‍ ഇത്തവണയില്ല. ഇതില്‍ മൂന്ന് പേര്‍ വിരമിച്ചവരാണ്. മറ്റ് നാലു പേര്‍ക്ക് അവസരം കിട്ടിയില്ല. ആ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം

1 / 5ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിന് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ തവണ സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല (Image Credits: PTI)

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണിന് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ തവണ സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല (Image Credits: PTI)

2 / 5

ഇത്തവണ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. 2024ലെ സ്‌ക്വാഡിലെ ഏഴ് പേര്‍ ഇത്തവണയില്ല. ഇതില്‍ മൂന്ന് പേര്‍ വിരമിച്ചവരാണ്. മറ്റ് നാലു പേര്‍ക്ക് അവസരം കിട്ടിയില്ല. ആ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം (Image Credits: PTI)

3 / 5

വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ് ടി20യില്‍ നിന്നു വിരമിച്ചവര്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഈ മൂവര്‍ സംഘം ഇന്ത്യയുടെ നെടുംതൂണുകളായിരുന്നു. വിരമിച്ചതിനാല്‍ ഇത്തവണയില്ല (Image Credits: PTI)

4 / 5

ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹല്‍, യശ്വസി ജയ്‌സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. ഇതില്‍ ചഹല്‍ ദേശീയ ടീമില്‍ ഒരു ഫോര്‍മാറ്റിലും ഇപ്പോള്‍ കളിക്കുന്നില്ല. മറ്റ് താരങ്ങള്‍ ടെസ്റ്റിലും, ഏകദിനത്തിലും സജീവമാണ് (Image Credits: PTI)

5 / 5

സൂര്യകുമാര്‍ യാദവാണ് ഇത്തവണത്തെ ക്യാപ്റ്റന്‍. സഞ്ജുവിനെയും സൂര്യയെയും കൂടാതെ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും കഴിഞ്ഞ തവണത്തെ സ്‌ക്വാഡിലും ഇത്തവണയും ടീമില്‍ ഉള്‍പ്പെട്ടു. ശുഭ്മാന്‍ ഗില്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ഇത്തവണ ഇടം നേടാനായില്ല (Image Credits: PTI)

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ