Sheelu Abraham: സാമൂഹ്യപ്രവർത്തകയാകാൻ ഇഷ്ടം, കേരളത്തിൽ നടക്കില്ല… നമ്മളെ ചെളി വാരി എറിയും; ഷീലു എബ്രഹാം
Sheelu Abraham: കേരളത്തിൽ നന്മ ചെയ്യുന്നതിന് തിന്മയാക്കി മാറ്റാനായി ഒരുപാട് ആളുകൾ ഉണ്ട്. ചെളി വാരി എറിയും നമ്മളെ കല്ലെറിഞ്ഞ് ഓടിക്കും. അത് തനിക്ക് പേടിയാണ്....

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഷീലു എബ്രഹാം. നിർമ്മാതാവും വ്യവസായിയുമായ എബ്രഹാമിന്റെ ഭാര്യയാണ്. 2013ൽ പുറത്തിറങ്ങിയ വീപ്പിംഗ് ബോയി എന്ന ചിത്രത്തിലൂടെയാണ് ഷീലു വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. നാടൻ ശൈലിയിലുള്ള താരത്തിന്റെ രൂപ ഭംഗി തന്നെയാണ് മലയാള സിനിമയിൽ ഷീലുവിനെ എപ്പോഴും വേറിട്ട് നിർത്തിയത്. (PHOTO: INSTAGRAM)

കൂടാതെ തനത് ശൈലിയിലുള്ള ഷീലു എബ്രഹാമിന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മമ്മൂട്ടി നായകനായ പുതിയ നിയമം എന്ന ചിത്രത്തിലെ ഐപിഎസ് ഓഫീസറുടെ വേഷമാണ് ശീലുവിനെ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. (PHOTO: INSTAGRAM)

ഏതു കാര്യത്തെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കുവാൻ മടിക്കാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഷീലു എബ്രഹാം. അതിനാൽ തന്നെ പലപ്പോഴും വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും താരം വിധേയയായി. എന്നാൽ അതിൽ ഒന്നും പതറാതെ മുന്നോട്ടു ജീവിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സ്വപ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. (PHOTO: INSTAGRAM)

തനിക്ക് ഒരു സാമൂഹ്യപ്രവർത്തക ആവുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം എന്നാണ് ഷീലു എബ്രഹാം പറയുന്നത്. ഒരു വൃദ്ധസദനം ഒക്കെ നടത്തി മക്കൾ നോക്കാത്ത അമ്മമാരെ പരിചരിക്കണമെന്നും അവർക്ക് വേണ്ടി ജീവിക്കണം എന്നുമാണ് ആഗ്രഹം. അവരെ സ്നേഹിക്കണം ഇതെല്ലാം എന്റെ ആഗ്രഹമാണ് എന്നാൽ അങ്ങനെയൊന്ന് ഈ കേരളത്തിൽ നടക്കില്ല. ഒന്ന് രണ്ട് വർഷം മുമ്പ് ഞാൻ അതിനൊരു ശ്രമം നടത്തിയതാണ് അതിൽ നിന്നും എനിക്ക് മനസ്സിലായത് അങ്ങനെയൊരു കാര്യം ഈ കേരളത്തിൽ എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്ന് അറിയില്ല. (PHOTO: INSTAGRAM)

കാരണം ഇവിടെ നന്മ ചെയ്യുന്നതിന് തിന്മയാക്കി മാറ്റാനായി ഒരുപാട് ആളുകൾ ഉണ്ട്. ചെളി വാരി എറിയും നമ്മളെ കല്ലെറിഞ്ഞ് ഓടിക്കും. അത് തനിക്ക് പേടിയാണ്. പച്ചയായ മനുഷ്യർക്കിടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അവർക്ക് കൂടി ഞാൻ ആയിരിക്കണം എന്നും ആഗ്രഹമാണ്. അതായിരിക്കും 10 വർഷം കഴിഞ്ഞാൽ എന്റെ ജീവിതത്തില‍്‍ ഉണ്ടാവുക. അല്ലാതെ പണം കെട്ടിപ്പിടിച്ച് വലിയൊരു മാളികപ്പുറത്ത് കയറിയിരിക്കണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. (PHOTO: INSTAGRAM)

ഫേക്ക് അല്ലാത്ത കുറെ ആളുകൾ ഉണ്ടാവും നമ്മൾ പറയില്ലേ കുറച്ചു കഴിഞ്ഞാൽ ഓർമ്മകളെല്ലാം നശിച്ച പാവം കുറെ മനുഷ്യർ. അങ്ങനെ അവർ മറന്നു ഓർമ്മകളെ ഉണർത്താൻ പറ്റുന്ന ഒരാളായി ജീവിക്കാനാണ് എനിക്കിഷ്ടം. ഇക്കാര്യങ്ങളല്ലാം നിറ കണ്ണുകളോടെയാണ് പറയുമ്പോൾ ഷീലു എബ്രഹാം പറയുന്നത്. (PHOTO: INSTAGRAM)