Shine Tom Chacko: മമ്മി എനിക്ക് വേണ്ടി മാട്രിമോണിയലില്‍ കല്യാണം നോക്കി, ഡോക്ടര്‍ വേണ്ടെന്ന് പറഞ്ഞു: ഷൈന്‍ ടോം ചാക്കോ
Shine Tom Chacko Talks About Him: ലഹരിയുടെ പേരില്‍ വ്യാപക വിമര്‍ശനം നേരിടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരിക്കേസില്‍ വീണ്ടും പേര് വന്നതോടെ താരത്തിന്റെ മൂല്യവും കുറഞ്ഞു. താന്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് താരം അന്വേഷണ സംഘത്തോട് പറയുകയും ചെയ്തിരുന്നു.

താന്‍ ലഹരി ഉപയോഗം നിര്‍ത്താന്‍ പോകുകയാണെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും ഷൈന്‍ വണ്‍ 2 ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുന്നു. (Image Credits: Instagram)

തങ്ങള്‍ നാടിനെ നശിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് മാത്രമാണെന്നും ഷൈന്‍ പറയുന്നു. എന്തെങ്കിലും ശരിയാകാനുണ്ടെങ്കില്‍ അത് താനാണ്. ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ തന്നെയാണ് തന്നെ റീഹാബിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞത്. അത് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്ക് ഒരുപാട് കമന്റുകള്‍ കാണാം. കഞ്ചാവടിയന്‍, പത്ത് ദിവസം എവിടെയായിരുന്നു ട്രീറ്റ്്‌മെന്റ് എന്നിങ്ങനെ.

പുറത്തോട്ട് പോയാല്‍ എന്താണ് ഉണ്ടാവുക എന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരുന്നു. ഒന്നിനോടും പ്രകോപിതനാകരുത്, നമ്മള്‍ മാറേണ്ടത് നമ്മുടെ ആവശ്യമാണ് എല്ലാവരെയും അറിയിക്കണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മമ്മി തനിക്ക് വേണ്ടി മാട്രിമോണിയലില്‍ കല്യാണം നോക്കിയിരുന്നു. ഡോക്ടറോട് പ്രേമിക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇമോഷണലി പെട്ടെന്ന് അറ്റാച്ച്ഡ് ആവുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.