Shreyas Iyer: ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണു, പിന്നാലെ ആരോഗ്യനില മോശമായി; ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത്
Shreyas Iyer Injury Update: ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍. താരം ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ട്. താരം സുഖം പ്രാപിച്ച് വരികയാണ്

ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരം ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ആരോഗ്യനില മോശമായി (Image Credits: PTI)

ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമടക്കം കണ്ടെത്തിയത്. പിന്നാലെ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു (Image Credits: PTI)

ശ്രേയസിന്റെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരം രണ്ട് ദിവസത്തോളം ഐസിയുവിലായിരുന്നു (Image Credits: PTI)

ശ്രേയസിനെ ഇപ്പോള്‍ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്. താരം സുഖം പ്രാപിച്ച് വരികയാണ്. ബിസിസിഐ മെഡിക്കൽ ടീം, സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിക്കുകയാണ് (Image Credits: PTI)

ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസിനൊപ്പം സിഡ്‌നിയിലുണ്ട്. താരം കുറച്ച് ദിവസം കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരും. ശ്രേയസിന്റെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി വിസയ്ക്ക് അപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)