AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Montha Cyclonic Storm: മോൻത ചുഴലിക്കാറ്റ് തിരം തൊടുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Cyclonic Storm Montha Landfall: ആന്ധ്രാപ്രദേശിനെയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. തീരദേശ മേഖലകൾ അതീവ ജാഗ്രതയിലാണ്. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ വരെ ശക്തായ കാറ്റിന് സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്തുടനീളം കനത്ത ജാ​ഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

neethu-vijayan
Neethu Vijayan | Published: 28 Oct 2025 07:58 AM
മോൻത ചുഴലിക്കാറ്റ് (Cyclonic Storm Montha) ആന്ധ്രാ തീരത്തേക്ക് നീങ്ങി തുടങ്ങിയതായി കാലാവസ്ഥ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള കാക്കിനടയ്ക്ക് സമീപം കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്തുടനീളം കനത്ത ജാ​ഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. (Image Credits: PTI)

1 / 5
ആന്ധ്രാപ്രദേശിനെയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. എം. മൊഹാപത്ര പറഞ്ഞു. ഒഡീഷയിലും ഛത്തീസ്ഗഡിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.   ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. (Image Credits: PTI)

2 / 5
ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ വരെ ശക്തായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ തീരം തൊടുന്ന മോൻത പിന്നീട് ശക്തി കുറഞ്ഞ് ഒഡീഷ തീരത്തേക്ക് നീങ്ങും. ചെന്നൈയിൽ നിന്ന് 420 കിലോമീറ്ററും, വിശാഖപട്ടണത്ത് നിന്ന് 500 കിലോമീറ്ററും, കാക്കിനടയിൽ നിന്ന് 450 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. (Image Credits: PTI)

3 / 5
ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ ഭരണകൂടം സജ്ജമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകളെ സർക്കാർ വിന്യസിച്ചിട്ടുണ്ട്. (Image Credits: PTI)

4 / 5
ആന്ധ്രാപ്രദേശിലെ 1,419 ഗ്രാമങ്ങളെയും 44 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചേക്കും. പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് നിർദ്ദേശം. തീരദേശ പ്രദേശങ്ങളിലെ ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. (Image Credits: PTI)

5 / 5