ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല'; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം | Shruti Sharanyam responds to the Shimjita issue about deepak death case says it is not that innocent Malayalam news - Malayalam Tv9

Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം

Published: 

21 Jan 2026 | 02:16 PM

Shruti sharanyam about deepak death: തന്റെ അനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെയുള്ള ഒരു പൊതു ഇടവും അത്ര നിഷ്കളങ്കമല്ല. ഞാൻ ഈ കാര്യങ്ങൾ എഴുതാൻ എടുക്കുന്ന ഈ ചെറിയ ഇടവേളയിൽ പോലും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഒരുപാട് സ്ത്രീകൾ ചെറുതും വലുതുമായ അതിക്രമങ്ങൾക്ക്...

1 / 5
സമൂഹമാധ്യമങ്ങളുടെ ലൈംഗികാരോപണ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അപമാനത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ശ്രുതി ശരണ്യം. സ്ത്രീകളുടെ പോരാട്ടങ്ങളുടെയും അതിജീവിതത്തെയും കുറിച്ച് ഗൗരവമായ നിരീക്ഷണങ്ങളും ആയാണ് ശ്രുതി എത്തിയത്. പൊതുവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ ഒട്ടാകെ പരിഹസിക്കുന്ന രീതിയിലേക്ക് ചർച്ചകൾ വഴിമാറുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ശ്രുതി രംഗത്തെത്തിയത്. (PHOTO: INSTAGRAM)

2 / 5
കാലങ്ങളായുള്ള പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ തങ്ങൾ നേരിട്ട അതിക്രമങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം നേടിയെടുത്തതെന്നും എന്നാൽ ഈ ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ പോരാട്ടങ്ങളെ ഒന്നാകെ റദ്ദ് ചെയ്യാനാണ് ഒരു വിഭാഗം പരിശ്രമിക്കുന്നത്. ബസിൽ നേരിട്ട് ഒരു സംഭവം അത് സോഷ്യൽ മീഡിയയിലെ ഒരു കണ്ടന്റ് ആക്കി ഉപയോഗിച്ചതിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ സ്ത്രീകൾ ഒന്നടങ്കം അധിക്ഷേപിക്കാനുള്ള ലൈസൻസ് ആയി ഇതിനെ മാറ്റുകയാണെന്നും ശ്രുതി ശരണ്യം പറയുന്നു.  (PHOTO: INSTAGRAM)

3 / 5
കാലങ്ങളുടെ പോരാട്ടത്തിലൂടെയാണ് ഓരോ സ്ത്രീയും അവർ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഒക്കെ അനുഭവിച്ച അതിക്രമങ്ങൾ തുറന്നുപറയാനായി ആരംഭിച്ചത്. എന്നാൽ അപ്പോഴും നമ്മളുടെ ഇടയിൽ ഇതെല്ലാം ഭയം കൊണ്ട് പറയാൻ മടിക്കുന്ന സ്ത്രീകളും ഉണ്ട്. അവിടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം മുഴുവൻ ചർച്ച ചെയ്ത ഈ ബസ്സിലെ സംഭവം അരങ്ങേറുന്നത്. യഥാർത്ഥത്തിൽ ആ സ്ത്രീ അത്തരത്തിൽ ഒരു അതിക്രമം നേരിട്ടിട്ടുണ്ടെങ്കിൽ ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നാട്ടിലെ നിയമം പാലകയിലേക്ക് എത്തിക്കുക എന്നതായിരുന്നു.  (PHOTO: INSTAGRAM)

4 / 5
എന്നാൽ പകരം അത് സോഷ്യൽ മീഡിയയിൽ അതൊരു കണ്ടന്റ് ആക്കി മാറ്റിയത് വലിയ തെറ്റ് തന്നെയാണ്. എന്നാൽ അതൊന്നും തന്നെ തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാൻ സ്ത്രീകൾ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദ് ചെയ്യാനുള്ള കാരണമാകുന്നില്ല. തന്റെ അനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെയുള്ള ഒരു പൊതു ഇടവും അത്ര നിഷ്കളങ്കമല്ല. ഞാൻ ഈ കാര്യങ്ങൾ എഴുതാൻ എടുക്കുന്ന ഈ ചെറിയ ഇടവേളയിൽ പോലും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഒരുപാട് സ്ത്രീകൾ ചെറുതും വലുതുമായ അതിക്രമങ്ങൾക്ക് ഇരയായി മാറുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു.  (PHOTO: INSTAGRAM)

5 / 5

അതിനാൽ തന്നെ ഇങ്ങനെയൊരു സംഭവത്തിന്റെ പേരും പറഞ്ഞ്  അതിക്രമങ്ങൾ തുറന്നുപറയുന്ന  സ്ത്രീകളെ ഒന്നടങ്കം കാടടിച്ച പുറത്തു പറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നും. നവജാത ശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡേറ്ററുകൾ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോർക്കണമെന്നും ശ്രുതി ശരണ്യം കുറിച്ചു. (PHOTO: INSTAGRAM)

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ