സ്വർണം നേട്ടമുണ്ടാക്കിയത് വെള്ളിക്ക്; ആവശ്യക്കാരേറെ, ഇന്നത്തെ വില | Silver Price Today, demand rises after increase gold rate, check Silver Price on 17th September Malayalam news - Malayalam Tv9
Silver Price Today: സ്വർണ്ണത്തിനു പിന്നാലെ വെള്ളിക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്
1 / 5
സ്വർണവില വർദ്ധിച്ചതോടെ നേട്ടമുണ്ടാക്കുന്നത് വെള്ളിയാണ്. വെള്ളി ആഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്നത്തെ വില നോക്കിയാലോ.. (Image Credit: Getty Images)
2 / 5
കേരളത്തിൽ ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹142 രൂപയും കിലോഗ്രാമിന് ₹1,42,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. (Image Credit: Getty Images)
3 / 5
കൂടാതെ, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്. ആഭരണങ്ങൾക്ക് കൂടാതെ വ്യാവസായിക, നിക്ഷേപ ഡിമാൻഡും വർധിച്ചിട്ടുണ്ട്. (Image Credit: Getty Images)
4 / 5
ഇലക്ട്രിക് വാഹനങ്ങൾക്കും, പുനഃരുപയോഗ ഉപകരണ നിർമ്മാണത്തിലും വെള്ളിക്ക് പ്രാധാന്യം കൂടുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വർണ്ണത്തിനു പിന്നാലെ വെള്ളിക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. (Image Credit: Getty Images)
5 / 5
സെപ്റ്റംബർ 1 മുതൽ വെള്ളി ഹാൾമാർക്കിംഗ് നടപ്പാക്കിയെങ്കിലും ഇതു നിർബന്ധമല്ല. ഹാൾമാർക്കിംഗ് നിർബന്ധമായാൽ സ്വർണ്ണത്തിന് സമാനമായി ഹാൾമാർക്ക് ചെയ്ത വെള്ളി മാത്രമേ വിൽക്കാൻ കഴിയൂ. (Image Credit: Getty Images)