Skin Care Tips: മുഖത്തെ ചുളിവുകള്‍ മാറ്റാം ഒപ്പം തിളക്കവും വര്‍ധിക്കും; വഴി എളുപ്പമാണ്
How To Remove Wrinkles: പ്രായമാകും മുമ്പേ ചിലരുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങും. പല വഴികള്‍ പരീക്ഷിച്ചാലും ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും സാധിക്കാറില്ല. നമ്മുടെ പ്രായം കൂടുന്നതിന് അനുസരിച്ചും ചര്‍മ്മത്തില്‍ മാറ്റംവരും. ചര്‍മ്മത്തിന്റെ ഇലാസ്തികതയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് പ്രധാന കാരണം. എങ്ങനെയാണ് വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നതെന്ന് നോക്കാം.

ഉരുളക്കിഴങ്ങ്- നിങ്ങളുടെ മുഖത്തിനാവശ്യമായ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുക്കുക. ശേഷം കഴുത്തിലും മുഖത്തും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. (Image Credits: Unsplash)

പഴം- ഒരു പഴത്തിന്റെ പകുതിയെടുത്ത് നന്നായി ഉടച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. (Image Credits: Karl Tapales/Getty Images Creative)

മുട്ട- ഒരു മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരി നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ് . (Image Credits: Unsplash)

കാപ്പിപ്പൊടി- കാപ്പിപ്പൊടിയില്‍ വെള്ളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. എന്നിട്ട് മുഖത്ത് ഈ മിശ്രിതം പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. (Image Credits: Unsplash)

ഓരോരുത്തരുടെയും ചര്‍മ്മം വ്യത്യസ്തമാണ്. അതിനാല്‍ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പരീക്ഷണം നടത്തുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നത് ഗുണം ചെയ്യും. (Image Credits: Unsplash)