സുഖമായി ഉറങ്ങണോ? രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം | Sleep Better Tonight with These Natural Sleep Enhancing Foods Malayalam news - Malayalam Tv9

Foods for Better Sleep: സുഖമായി ഉറങ്ങണോ? രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം

Published: 

03 Jun 2025 20:33 PM

Natural Sleep Enhancing Foods: പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം ലഭിക്കാതെ വരാം. നല്ല ഉറക്കത്തിന് ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1 / 7രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തിൻറെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം ലഭിക്കാതെ വരാം. ചില ഭക്ഷണങ്ങളും ഉറക്കകുറവിന് കാരണമാകും. അതിനാൽ നല്ല ഉറക്കം ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തിൻറെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം ലഭിക്കാതെ വരാം. ചില ഭക്ഷണങ്ങളും ഉറക്കകുറവിന് കാരണമാകും. അതിനാൽ നല്ല ഉറക്കം ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

2 / 7

ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും വയറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. (Image Credits: Freepik)

3 / 7

വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിൻ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്ന കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. (Image Credits: Freepik)

4 / 7

ബദാമിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു. (Image Credits: Freepik)

5 / 7

മത്തങ്ങാ വിത്തുകളിൽ ഉള്ള ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും. (Image Credits: Freepik)

6 / 7

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഇഞ്ചി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും നല്ലതാണ്. (Image Credits: Freepik)

7 / 7

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ, മത്തി പോലുള്ള കൊഴുപ്പുകൾ അടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും. (Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ