Exercise During Pregnancy: ഗർഭിണികൾ വ്യായാമം മുടക്കേണ്ട; നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം
Exercise During Pregnancy Prevent from Health Problems: നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായി ശരിയായ രീതിയിലുള്ള വ്യായാമം പിന്തുടരുന്നത് നല്ലതാണ്.

ഗർഭിണികൾ വ്യായാമം ചെയ്യുന്നത് പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് മാതാപിതാക്കളിൽ നിന്നും കുട്ടിയിലേക്ക് ഉപാപചയ രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തി. എലികളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. (Image Credits: Oscar Wong/Getty Images)

ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാനും, ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുന്നു. പൊതുവെ ഗർഭകാലത്ത് സ്ത്രീകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വ്യായാമം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (Image Credits: Kateryna Zasukhina/Getty Images)

അതുപോലെ തന്നെ, ഗർഭകാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് നടുവേദന. മിക്ക ഗർഭിണികളിലും ഗർഭാവസ്ഥയുടെ 20 മുതൽ 28 വരെയുള്ള ആഴ്ചകളിലാണ് നടുവേദന ആരംഭിക്കുന്നത്. സ്ട്രെച്ചിങ്, നടത്തം, യോഗ പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. (Image Credits:ImagesBazaar/Brand X Pictures/Getty Images)

ഗർഭാവസ്ഥയിലെ ഹോർമോണുകൾ ദഹന പ്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മലബന്ധത്തിന് കാരണമാകുന്നു. പതിവ് വ്യായാമങ്ങൾ ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും, മലവിസർജ്ജനം എളുപ്പത്തിലാക്കാനും സഹായിക്കും. (Image Credits: Kelvin Murray/Getty Images)

കൂടാതെ, ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. കൃത്യമായ വ്യായാമം ചെയ്യുന്നത് ഗർഭകാലത്ത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഭാരം കൂടുതലുള്ള സ്ത്രീകൾ ഇത്തരത്തിൽ ലഘു വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം. (Image Credits: Oscar Wong/Getty Images)