5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sunita Williams: ബഹിരാകാശത്ത് നൃത്തം ചെയ്ത സുനിത… അറിയുമോ ഈ ഇന്ത്യക്കാരിയെ ?

Sunitha williams: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തു. ലാന്റ് ചെയ്യ​​വെ സുനിതയുടെ ഡാൻസ് ദൃശ്യങ്ങൾ വൈറലായി. അറിയാം ഇന്ത്യൻ വംശജയായ ഈ പ്രതിഭയെപ്പറ്റി.

aswathy-balachandran
Aswathy Balachandran | Published: 07 Jun 2024 14:35 PM
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്ര നൃത്തം ചെയ്താണ് സുനിത വില്യംസ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

1 / 6
നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഒരാഴ്ചയോളം ഇവിടെ ചിലവഴിക്കും.

2 / 6
ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിതയുടെ പിതാവ് ഇന്ത്യക്കാരനാണ്.

3 / 6
1987ൽ സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം ബേസിക് ഡൈവിങ് ഓഫീസറായി.

4 / 6
1998 ജൂൺ മാസത്തിൽ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തിൽ പരിശീലനം തുടങ്ങുകയും ചെയ്തു. 2006 ഡിസംബർ 9ന് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരാകാശ യാത്രക്ക് തുടക്കമിട്ടു.

5 / 6
2007ൽ സുനിതവില്യംസ് ഇന്ത്യയിലെത്തി സബർമതി ആശ്രമവും ഗുജറാത്തിൽ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസൻ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു.

6 / 6
Follow Us
Latest Stories