Supplyco Onam Fair 2025: അരി വിലയ്ക്കും കടിഞ്ഞാണിടും; ഓണം ഫെയര്‍ 25 മുതലെന്ന് മന്ത്രി
Supplyco Rice and Oil Offer: ഓഗസ്റ്റ് 25ന് സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയായിരിക്കും മെഗാ ഓണം ഫെയറുകള്‍.

ഓണത്തെ വരവേല്‍ക്കാല്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. ഓണം പ്രമാണിച്ച് കേരള സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും വിവിധ പദ്ധതികളാണ് തയറാക്കിയിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. (Image Credits: Supplyco Official Website)

ഓണം ഫെയറുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്ന ആളുകള്‍ക്ക് നിരവധി ഓഫറുകളാണ് ലഭിക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 25നാണ് ഓണം ഫെയര്‍ ആരംഭിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനൊപ്പം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതായും ജിആര്‍ അനില്‍.

വെളിച്ചെണ്ണയ്ക്കും അരിയ്ക്കുമാണ് പൊതുവിപണിയില്‍ വില വര്‍ധിക്കുന്നത്. വെളിച്ചെണ്ണ വിലയില്‍ കാര്യമായ മാറ്റം വരുത്താന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചു. അതുപോലെ തന്നെ അരിയുടെ വിലയും നിയന്ത്രണത്തിലാക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു.

വരും ദിവസങ്ങളില്‍ സാധനങ്ങളുടെ വില ഇനിയും കുറയുമെന്നാണ് മന്ത്രി പറയുന്നത്. ഓഗസ്റ്റ് 25ന് സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയായിരിക്കും മെഗാ ഓണം ഫെയറുകള്‍.

ഓഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ വഴി അരിയും ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഗ്രാമങ്ങളിലേക്ക് എത്തിക്കും.