സൂര്യകുമാര്‍ യാദവ് റിട്ടേണ്‍സ്! ക്യാപ്റ്റന്‍ കുപ്പായത്തില്‍ തിരിച്ചെത്തി ‘സ്‌കൈ’
Syed Mushtaq Ali Trophy : സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ പ്രഖ്യാപിച്ചു. നേരത്തെ മുംബൈയുടെ രഞ്ജി ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ പ്രഖ്യാപിച്ചു. നേരത്തെ മുംബൈയുടെ രഞ്ജി ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നവംബര്‍ 14-നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുന്നത് (Image Credit Source: PTI).

ശ്രേയസ് അയ്യർക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, വൈറ്റ്-ബോൾ ടൂർണമെന്റുകളിൽ മുംബൈ ടീമിനെ നയിക്കാൻ സൂര്യയെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവില്‍ ദേശീയ ടീമിനൊപ്പമാണ് ശ്രേയസ്. ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ശ്രേയസിന് നിലവിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനാകില്ല. ഇതാണ് സൂര്യക്ക് നറുക്ക് വീഴാന്‍ കാരണം.

ഐപിഎല്ലിലാണ് സൂര്യ അവസാനമായി ക്രിക്കറ്റ് കളിച്ചത്. ടി20 ലോകകകപ്പിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റിനിര്‍ത്തി. മോശം ഫോമായിരുന്നു പ്രധാന കാരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സമീപകാലത്ത് ടെസ്റ്റ് കളിക്കാത്തത് മൂലമാണ് താരത്തെ രഞ്ജി ട്രോഫിയില്‍ ഉള്‍പ്പെടുത്താതിരുന്നത്. മുംബൈയെ പ്രതിനിധീകരിക്കുന്നത് എപ്പോഴും വലിയ അഭിമാനകരമായ കാര്യമാണെന്ന് സൂര്യ പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നയിക്കാന്‍ സാധിക്കുന്നത് ബഹുമതിയായി കാണുന്നുവെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ സൂര്യകുമാർ പറഞ്ഞു. മുംബൈയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയവരുണ്ട്. ആങ്ക്രിഷ് രഘുവന്‍ശി, മോഹിത് അവസ്തി, ഹാര്‍ദ്ദിക് തമോര്‍ തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്. ദിവ്യാൻഷ് സക്സേന, സുവേദ് പാർക്കർ, മുഷീർ ഖാൻ, സായിരാജ് പാട്ടീൽ, അഥർവ അങ്കോലേക്കർ, ഷംസ് മുലാനി, മാക്സ്വെൽ സ്വാമിനാഥൻ, സിൽവെസ്റ്റർ ഡിസൂസ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.