AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND W vs SA W: ടെസ്റ്റിലും സ്മൃതി തന്നെ നായിക! ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിതാപ്പട ‘റെഡി’

India Women’s Tour of South Africa: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലും സ്മൃതി മന്ദാനയാണ് ക്യാപ്റ്റന്‍. നേരത്തെ ഏകദിനത്തിലും, ടി20യിലും ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് സ്മൃതി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്.

IND W vs SA W: ടെസ്റ്റിലും സ്മൃതി തന്നെ നായിക! ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിതാപ്പട ‘റെഡി’
ഇന്ത്യൻ വനിതാ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്മൃതി മന്ദാനImage Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Nov 2026 | 09:24 PM

ഡിസംബറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലും സ്മൃതി മന്ദാനയാണ് ക്യാപ്റ്റന്‍. നേരത്തെ ഏകദിനത്തിലും, ടി20യിലും ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് സ്മൃതി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. ടെസ്റ്റിലും, ഏകദിനത്തിലും ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ടി20യില്‍ ഷഫാലി വര്‍മ ഉപനായികയാകും. പരിക്കില്‍ നിന്ന് മുക്തയായ ജെമീമ റോഡ്രിഗസ് തിരിച്ചെത്തി. ഡിസംബർ 9 മുതൽ ഡിസംബർ 30 വരെ നടക്കുന്ന പര്യടനത്തിൽ ഇന്ത്യ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും.

ഷെഡ്യൂള്‍ അറിയാം

തീയതി ഫോര്‍മാറ്റ്‌ സ്ഥലം
ഡിസംബർ 9, ബുധനാഴ്ച ടെസ്റ്റ് ഗെബെർഹ
ഡിസംബർ 16, ബുധനാഴ്ച ഒന്നാം ഏകദിനം പാർൾ
ഡിസംബർ 19, ശനിയാഴ്ച രണ്ടാം ഏകദിനം കേപ് ടൗൺ
ഡിസംബർ 22, ചൊവ്വാഴ്ച മൂന്നാം ഏകദിനം ബ്ലോംഫോണ്ടെയ്ൻ
ഡിസംബർ 26, ശനിയാഴ്ച ഒന്നാം ടി20 ബെനോണി
ഡിസംബർ 29, ചൊവ്വാഴ്ച രണ്ടാം ടി20 പോച്ചെഫ്‌സ്ട്രൂം
ഡിസംബർ 30, ബുധനാഴ്ച മൂന്നാം ടി20 പോച്ചെഫ്‌സ്ട്രൂം

Also Read: 2-0ന് മുന്നിലല്ലേ, ഇന്ത്യൻ ടീമിൽ മാറ്റം വേണമെന്ന് മുൻ താരം, വിയോജിച്ച് മുരളി കാർത്തിക്

ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

ടെസ്റ്റ് ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷെഫാലി വർമ്മ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്‌, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ (വൈസ് ക്യാപ്റ്റൻ), ശ്രീ ചരണി, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ, ജിന്റിമണി കലിത, സയാലി സത്ഘരെ.

ഏകദിന ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷെഫാലി വർമ്മ, പ്രതിക റാവൽ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്‌, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ (വൈസ് ക്യാപ്റ്റൻ), ശ്രീ ചരണി, വൈഷ്ണവി ശർമ്മ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ, ജിന്റിമണി കലിത, സയാലി സത്ഘരെ.

ട്വന്റി-20 ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷെഫാലി വർമ്മ (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്‌, ഹർമൻപ്രീത് കൗർ, നികി പ്രസാദ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), അനുഷ്ക ശർമ്മ, ദീപ്തി ശർമ്മ, ശ്രീ ചരണി, പ്രേമ റാവത്ത്, അമൻജോത് കൗർ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ, രേണുക സിംഗ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, സയാലി സത്ഘരെ.

English Summary

Smriti Mandhana will lead India Women as Test captain on their all-format tour of South Africa. Jemimah Rodrigues returns to the squad after recovering from her injury. Deepti Sharma and Shafali Verma have been named vice-captains across different formats. The month-long tour features one Test, three ODIs, and three T20Is from December 9 to 30.

Follow Us