Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം
Thalapathy 69 Title Announcement: Jana Nayagan is Here: റിപ്പബ്ലിക് ദിനത്തിനാണ് പേര് പുറത്തുവിട്ടത് എന്ന് ശ്രദ്ധേയമാണ്.മുദ്രാവാക്യം വിളിക്കുന്ന അണികൾക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് പേര് പ്രഖ്യാപിച്ചത്.

ആരാധകർ ഏറെ കാത്തിരിക്കുന്ന ദളപതി വിജയുടെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഇതാണ് താരത്തിന്റെ അവസാന ചിത്രം എന്നാണ് സൂചന. (image credits:X)

സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് പേര് പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനത്തിനാണ് പേര് പുറത്തുവിട്ടത് എന്ന് ശ്രദ്ധേയമാണ്.മുദ്രാവാക്യം വിളിക്കുന്ന അണികൾക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.(image credits:X)

എല്ലാത്തരം ഇമോഷണലുകളും ഉൾകൊളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. അതേസമയം വിജയ്‌യുടെ രാഷ്ട്രീയ ചിത്രമാകുമോ ഇതെന്ന് ഒരു ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.(image credits:PTI)

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമാകും ഇതെന്നാണ് ആരാധകർ പറയുന്നത്. (image credits:PTI)

വിജയ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ദ ഗോട്ടാണ് . വമ്പൻ വിജയമായിരുന്നു ചിത്രം. ആഗോളതലത്തില്‍ 456 കോടി രൂപയിലധികം ചിത്രം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്. (image credits:PTI)