AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

e-passport: വിദേശ യാത്രകൾ ഇനി സുരക്ഷിതവും വേഗത്തിലുമാകും, ഇ-പാസ്‌പോർട്ടുമായി സർക്കാർ

The government introduced e-passports: 2025 പകുതിയോടെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നും റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിൽ നിന്നും ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ മാത്രമായിരിക്കും ഇനി വിതരണം ചെയ്യുക. ആധുനിക സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഈ നൂതന സാങ്കേതിക വിദ്യയുടെ നടപ്പാക്കൽ.

aswathy-balachandran
Aswathy Balachandran | Published: 26 Jun 2025 14:13 PM
അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു.  സുരക്ഷ വർദ്ധിപ്പിക്കുക, ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കുക, ആധുനിക യാത്രാരേഖകൾ ഉറപ്പാക്കുക എന്നിവയെല്ലാം മുന്നിൽ കണ്ടാണ് ഇ-പാസ്‌പോർട്ട് പദ്ധതി.

1 / 5
പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ നീക്കം. സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇ-പാസ്‌പോർട്ടുകളിൽ ആർ.എഫ്.ഐ.ഡി ചിപ്പും ആന്റിനയും ചേർത്തിട്ടുണ്ട്. നിങ്ങളുടെ ചിത്രം, വിരലടയാളം, വ്യക്തിഗത വിവരങ്ങൾ, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവയെല്ലാം ഈ ചിപ്പിൽ സുരക്ഷിതമായി എൻകോഡ് ചെയ്തിരിക്കും.

2 / 5
പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ അടിസ്ഥാനമാക്കിയുള്ള ഈ ചിപ്പ് ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നു. വ്യാജരേഖകളും ബയോമെട്രിക് കൃത്രിമങ്ങളും ഇത് ഫലപ്രദമായി തടയും. ഇ-ഗേറ്റുകളിൽ തത്സമയ ബയോമെട്രിക്സുമായി ചിപ്പ് ഡാറ്റ ഒത്തുനോക്കി വേഗത്തിൽ പരിശോധന പൂർത്തിയാക്കാം.

3 / 5
ഇത് വിമാനത്താവളങ്ങളിലെ നടപടികൾ ലളിതമാക്കുന്നു. ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ത്യയുടെ ഇ-പാസ്‌പോർട്ടുകൾക്ക് ആഗോള അംഗീകാരമുണ്ട്. നിലവിലുള്ള സാധുവായ സാധാരണ പാസ്‌പോർട്ടുകൾ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം.

4 / 5
2025 പകുതിയോടെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നും റീജിയണൽ പാസ്‌പോർട്ട് ഓഫീസുകളിൽ നിന്നും ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ മാത്രമായിരിക്കും ഇനി വിതരണം ചെയ്യുക. ആധുനിക സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഈ നൂതന സാങ്കേതിക വിദ്യയുടെ നടപ്പാക്കൽ.

5 / 5