Free Train travell: ടിക്കറ്റ് എടുക്കേണ്ട… ബുക്ക് ചെയ്യേണ്ട… ഈ ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം
Free Train travell in Indian Railway: അത്യാധുനികമായ വന്ദേഭാരത്, മെട്രോ ട്രെയിനുകൾ രാജ്യത്ത് പ്രചാരത്തിലായ കാലത്തും, യാതൊരു ആർഭാടങ്ങളുമില്ലാതെ 1953-ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അതേ ഡീസൽ എഞ്ചിനുമായി ഈ ട്രെയിൻ ഇപ്പോഴും സർവീസ് തുടരുന്നു.

ഇന്ത്യൻ റെയിൽവേ സൗജന്യയാത്ര അനുസദിക്കുമോ? ഈ റൂട്ടിൽ അത് സാധിക്കും.. പഞ്ചാബിലെ നംഗലിനും ഹിമാചൽ പ്രദേശിലെ ഭക്രായ്ക്കും ഇടയിൽ 13 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. കഴിഞ്ഞ 75 വർഷമായി ഈ യാത്രയ്ക്ക് റെയിൽവേ ടിക്കറ്റോ റിസർവേഷനോ ഈടാക്കുന്നില്ല.

1948-ൽ ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിനാവശ്യമായ തൊഴിലാളികളെയും ഉപകരണങ്ങളെയും എത്തിക്കുന്നതിനായാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. അണക്കെട്ട് പൂർത്തിയായ ശേഷവും പാരമ്പര്യത്തിന്റെ ഭാഗമായി ഈ സൗജന്യ സേവനം നിർത്തലാക്കാതെ തുടരുകയായിരുന്നു.

ഇന്ത്യൻ റെയിൽവേയ്ക്ക് പകരം ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡ് (BBMB) ആണ് ഈ ട്രെയിൻ നിയന്ത്രിക്കുന്നത്. പ്രവർത്തന ചിലവ് കണക്കിലെടുത്ത് ടിക്കറ്റ് ഏർപ്പെടുത്താൻ ആലോചനകൾ നടന്നിരുന്നെങ്കിലും പൗരാണിക പ്രാധാന്യം പരിഗണിച്ച് അത് വേണ്ടെന്നുവെച്ചു.

സത്‌ലജ് നദിക്കും ശിവാലിക് മലനിരകൾക്കും കുറുകെ സഞ്ചരിക്കുന്ന ഈ ട്രെയിൻ വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. പ്രതിദിനം 800-ഓളം ആളുകൾ ഈ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്.

അത്യാധുനികമായ വന്ദേഭാരത്, മെട്രോ ട്രെയിനുകൾ രാജ്യത്ത് പ്രചാരത്തിലായ കാലത്തും, യാതൊരു ആർഭാടങ്ങളുമില്ലാതെ 1953-ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അതേ ഡീസൽ എഞ്ചിനുമായി ഈ ട്രെയിൻ ഇപ്പോഴും സർവീസ് തുടരുന്നു.