കാർത്തിക വിളക്ക് ഡിസംബർ 3നോ 4നോ? ശുഭകരമായ സമയം, ആരാധനാ രീതി അറിയാം | Thrikarthika 2025 is on December 3rd or 4th, know the correct date auspicious time and method of worship of Karthika Vilakku Malayalam news - Malayalam Tv9

Thrikarthika 2025: കാർത്തിക വിളക്ക് ഡിസംബർ 3നോ 4നോ? ശുഭകരമായ സമയം, ആരാധനാ രീതി അറിയാം

Published: 

02 Dec 2025 12:13 PM

Thrikarthika 2025 Rituals: വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തികവിളക്ക് ആഘോഷിക്കുന്നത്....

1 / 5ദീപാവലി കഴിഞ്ഞാൽ ഏറ്റവും ആചാര അനുഷ്ഠാനത്തോടെ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ മറ്റൊരു ഉത്സവമാണ് തൃക്കാർത്തിക. സാധാരണയായി എല്ലാവർഷവും മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഇന്നേദിവസം എല്ലാ വീടുകളിലും തെരുവോരങ്ങളിലും ക്ഷേത്രങ്ങളിലും എല്ലാം ദീപം തെളിയിച്ച് ഈ ദിവസത്തെ ആഘോഷിക്കുന്നു. (PHOTO: TV9 Network)

ദീപാവലി കഴിഞ്ഞാൽ ഏറ്റവും ആചാര അനുഷ്ഠാനത്തോടെ ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ മറ്റൊരു ഉത്സവമാണ് തൃക്കാർത്തിക. സാധാരണയായി എല്ലാവർഷവും മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഇന്നേദിവസം എല്ലാ വീടുകളിലും തെരുവോരങ്ങളിലും ക്ഷേത്രങ്ങളിലും എല്ലാം ദീപം തെളിയിച്ച് ഈ ദിവസത്തെ ആഘോഷിക്കുന്നു. (PHOTO: TV9 Network)

2 / 5

കാർത്തികവിളക്ക് ഏറ്റവും കൂടുതലായി ആഘോഷിക്കപ്പെടുന്നത് കേരളത്തിലാണ്. കൂടാതെ തമിഴ്നാട്ടിലും ഇത് ആഘോഷിക്കപ്പെടാറുണ്ട്. ഈ വർഷത്തെ കാർത്തികവിളക്ക് ഡിസംബർ മൂന്നിനോ നാലിനോ എന്ന രീതിയിൽ ഒരു ഒരു സംശയം ഉണ്ട്. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തികവിളക്ക് ആഘോഷിക്കുന്നത്. (PHOTO: TV9 Network)

3 / 5

മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിൽ ആണ് ഇത് വരുന്നത്. ഈ വർഷത്തെ കാർത്തികവിളക്ക് ഡിസംബർ 4 നാണ് ആഘോഷിക്കുന്നത്. ഏതെങ്കിലും പ്രത്യേക ദൈവത്തിനോ ദൈവദയ്ക്കോ വേണ്ടിയാണ് തൃക്കാർത്തിക സമർപ്പിച്ചിരിക്കുന്നത് എന്ന വിശ്വാസമില്ല. എങ്കിലും ചില സ്ഥലങ്ങളിൽ ഭഗവതിയെ ആരാധിക്കുന്നതിനായി ആണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. (PHOTO: TV9 Network)

4 / 5

ദേവിയെ ആരാധിക്കുന്നതിനും അനുഗ്രഹം നേടുന്നതിനും ഐശ്വര്യപൂർണ്ണമായ ദിവസമാണ് തൃക്കാർത്തിക എന്നാണ് വിശ്വാസം. തൃക്കാർത്തിക ദിനത്തിൽ രാവിലെയും വൈകുന്നേരവും വിളിക്കുന്നത് നല്ലതാണ്. എങ്കിലും ഏറ്റവും ശുഭകരമായ സമയം വൈകുന്നേരം ആണ്. വീടും പരിസരവും നന്നായി വൃത്തിയാക്കിയതിനുശേഷം വേണം വിളക്ക് തെളിയിക്കേണ്ടത്. മൺചിരാതുകളിൽ വിളക്ക് തെളിയിക്കുന്നതാണ് നല്ലത്. (PHOTO: TV9 Network)

5 / 5

ചിലയിടങ്ങളിൽ വാഴത്തണ്ടുകളിൽ ദീപങ്ങൾ സ്ഥാപിച്ചും മറ്റും വിളക്ക് തെളിയിക്കാറുണ്ട്. പൂർണ്ണചന്ദ്ര രാത്രിയും തൃക്കാർത്തിക വിളക്കുകളും പരസ്പരം പൂരകമാകുന്ന മനോഹരമായ ഐശ്വര്യപൂർണ്ണമായ ദിവസമാണ് തൃക്കാർത്തിക. കാർത്തികവിളക്ക് ദിനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കർമ്മങ്ങളും ഉണ്ടാകാറുണ്ട്. കൂടാതെ ക്ഷേത്രങ്ങളിലും ഈ ദിവസം അന്നദാനം നൽകൽ മറ്റു ഭക്ഷണങ്ങൾ നൽകൽ എന്നീ ചടങ്ങുകളും ഉണ്ടാകാറുണ്ട്. (PHOTO: TV9 Network)

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും