TRAI: ഇനി റേഞ്ചിൽ ചതി വേണ്ട; കവറേജ് മാപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം
Geospatial Coverage Maps: കവറേജ് ഭൂപടം കൃത്യമായി കമ്പനികൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റിൽ ഹോം പേജിലോ ലാൻഡിംഗ് പേജിലോ വളരെ പ്രാധാന്യത്തോടെ ഈ മാപ്പ് പ്രസിദ്ധീകരിക്കുക. ട്രായ് അടുത്തിടെ പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) ചട്ടങ്ങളുടെ ഭാഗമായാണ് നിർദേശം.

രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കർശന നിർദേവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. (Image Credits: Social Media)

മൊബൈൽ ഫോണുകൾക്ക് പലയിടങ്ങളിലും റേഞ്ച് ലഭിക്കുന്നില്ലെന്നും സേവനം ഇടയ്ക്ക് തടസപ്പെടുന്നുമുള്ള ഉപഭോക്താക്കളുടെ പരാതികൾ കൂടിയ സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി ട്രായ് രംഗത്തെത്തിയത്. നെറ്റ്‌വർക്ക് സേവനം എവിടെയൊക്കെയാണ് ലഭ്യമെന്നതിൻ്റെ കൃത്യമായ വിവരം ഓരോ ടെലികോം കമ്പനികളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ട്രായ് നിർദേശിച്ചു. (Image Credits: Social Media)

വയർലെസ് വോയ്‌സ് സേവനവും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയും ലഭ്യമായ സ്ഥലങ്ങളുടെ മാപ്പാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത്. 2G/ 3G/ 4G/ 5G എന്നിങ്ങനെ വിവിധ തരത്തിലുള്ള നെറ്റ്‌വർക്കുകൾക്ക് പ്രത്യേകം നിറങ്ങൾ നൽകി ഈ മാപ്പുകളിൽ കൃത്യമായി അടയാളപ്പെടുത്തണം. സിഗ്‌നലിൻറെ കരുത്തും ഭൂപടങ്ങളിലുണ്ടാകണമെന്ന് ട്രായ് പറയുന്നു. (Image Credits: Social Media)

കവറേജ് ഭൂപടം കൃത്യമായി കമ്പനികൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റിൽ ഹോം പേജിലോ ലാൻഡിംഗ് പേജിലോ വളരെ പ്രാധാന്യത്തോടെ ഈ മാപ്പ് പ്രസിദ്ധീകരിക്കുക. ട്രായ് അടുത്തിടെ പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) ചട്ടങ്ങളുടെ ഭാഗമായാണ് നിർദേശം. (Image Credits: Social Media)

ഇത്തരം വിവരങ്ങൾ ടെലികോം കമ്പനികൾ നൽകുന്നത് കൺസ്യൂമർമാരെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സഹായിക്കും എന്നും ട്രായുയുടെ നിർദേശത്തിൽ പറയുന്നു. കവറേജ് മാപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാനും പരാതികൾ ബോധിപ്പിക്കാനും വെബ്‌സൈറ്റുകളിൽ ഫീഡ്‌ബാക്ക് സംവിധാനം ഒരുക്കണമെന്ന നിർദേശവമുണ്ട്. (Image Credits: Social Media)