Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Kerala Bengaluru Route Under Watch Following Increase in Robbery Incidents: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുമ്പോള്‍ ധാരാളം വെല്ലുവിളികള്‍ യാത്രക്കാര്‍ക്ക് മുന്നിലുണ്ടാകും. മോഷണം മുതല്‍ ആക്രമണത്തിന് വരെ കേരള-ബെംഗളൂരു രാത്രികാല യാത്രകളില്‍ സാധ്യതയുണ്ട്. അതിനാല്‍ രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അനുഭവസ്ഥരായ ആളുകള്‍ പറയുന്നത്.

ബെംഗളൂരു നഗരം ചുറ്റിക്കാണാനായി അല്ലെങ്കില്‍ അവിടെ ജോലി ചെയ്യാന്‍, പഠിക്കാന്‍, ബിസിനസ് ആവശ്യത്തിന് തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ധാരാളം മലയാളികള്‍ ദിനംപ്രതി കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നു. ചിലര്‍ ബസ്സിനാണ് പോകുന്നതെങ്കില്‍ മറ്റ് ചിലര്‍ സ്വന്തം വാഹനത്തിലും ട്രെയിനിലുമെല്ലാമാകും യാത്ര. പെട്ടെന്ന് എത്തിച്ചേരാം, വാഹനം നിര്‍ത്തി നിര്‍ത്തി കാഴ്ചകളെല്ലാം കണ്ട് യാത്ര ചെയ്യാം എന്നതാണ് സ്വന്തം വാഹനത്തില്‍ പോകുമ്പോഴുള്ള ഗുണം. എന്നാല്‍ ബെംഗളൂരു യാത്രയില്‍ ഗുണങ്ങള്‍ മാത്രമല്ല, അല്‍പം ദോഷങ്ങളുമുണ്ട്. (Image Credit Source: Getty Images)

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുമ്പോള്‍ ധാരാളം വെല്ലുവിളികള്‍ യാത്രക്കാര്‍ക്ക് മുന്നിലുണ്ടാകും. മോഷണം മുതല്‍ ആക്രമണത്തിന് വരെ കേരള-ബെംഗളൂരു രാത്രികാല യാത്രകളില്‍ സാധ്യതയുണ്ട്. അതിനാല്‍ രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അനുഭവസ്ഥരായ ആളുകള്‍ പറയുന്നത്. ആളുകളുടെ ആക്രമണത്തില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും ധാരാളം.

രാത്രി യാത്രകള്‍ നടത്തുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ ആള്‍ താമസവും കൂടുതല്‍ ആളുകള്‍ ഉള്ളതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്നാണ് പതിവായി യാത്ര നടത്തുന്നവര്‍ നല്‍കുന്ന ഉപദേശം. വാഹനം നിര്‍ത്തിയതിന് ശേഷം ഡോര്‍ ലോക്ക് ചെയ്യാനും, ഗ്ലാസ് പൊക്കി വെക്കാനും മറക്കരുതെന്നും ആളുകള്‍ പറയുന്നു. ഇന്റര്‍സിറ്റി യാത്രകള്‍ രാത്രിയില്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഇന്റര്‍സിറ്റി യാത്രകള്‍ നടത്തുകയാണെങ്കില്‍, അതായത്, യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോകുകയാണെങ്കില്‍ അവരുടെ മടക്കയാത്രയ്ക്കായി കാത്തുനില്‍ക്കരുത്, വളരെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരികെ എത്താന്‍ ശ്രമിക്കുക. ശേഷം പെട്രോള്‍ പമ്പിലോ അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ഉള്ള മേഖലയിലോ വാഹനം നിര്‍ത്തി വിശ്രമിച്ചാല്‍ മതിയെന്നും കേരള-ബെംഗളൂരു റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഊബര്‍ മല്ലു പറയുന്നു.

തനിക്ക് പരിചയമുള്ള ആളുകള്‍ക്ക് നേരെ ബെംഗളൂരു യാത്രയ്ക്കിടെ ആക്രമണം ഉണ്ടായെന്നും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തൂവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാരുടെ കൈവശമുള്ള പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നത് ചെറുക്കുന്നതിനിടെയാണ് പലര്‍ക്കും പരിക്കേല്‍ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രി യാത്രകള്‍ വേണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഊബര്‍ മല്ലു പറഞ്ഞു.