Onam Outfit: ഓണാഘോഷങ്ങളിൽ തിളങ്ങാം, റിച്ച് ലുക്കിന് ഈ ചെരുപ്പുകൾ ഉണ്ടല്ലോ…
Onam Outfit Matching Footwears: ഈ ഓണക്കാലത്ത് തിളങ്ങാൻ അടിപൊളി ചെരുപ്പുകളുടെ കളക്ഷൻ അറിഞ്ഞാലോ, നിങ്ങളുടെ ഓണം ഔട്ട്ഫിറ്റിനൊപ്പം പെയർ ചെയ്യാൻ പറ്റുന്ന ചെരുപ്പുകൾ ഇതാ...

നിങ്ങളുടെ ഓണം ഔട്ട്‌ഫിറ്റിനൊപ്പം മാച്ച് ചെയ്യാൻ പറ്റുന്ന ചെരുപ്പാണ് സാൻഡല്‍സ്. ഹീല്‍സ്, ഫ്ലാറ്റ് സാൻഡല്‍സ് ഇന്ന് മാർക്കറ്റില്‍ ലഭ്യമാണ്. സാരി, സെറ്റ് മുണ്ട് എന്നിവയ്ക്കൊപ്പം സ്റ്റോണ്‍ വർക്കുള്ള ഹീല്‍ഡ് സാൻഡല്‍സും ചുരിദാർ, കോ ഓർഡ് സെറ്റ് എന്നിവയ്‌ക്കൊപ്പം ഹീല്‍സ് കുറഞ്ഞ സാൻഡല്‍സും ഉപയോഗിക്കാം. (Image Credit: Social Media)

സാരി, ദാവണി, ലഹങ്ക, പട്ടുപാവാട, ജംപ്‌സ്യൂട്ട് തുടങ്ങി എല്ലാ ഔട്ട്‌ഫിറ്റിനൊപ്പവും ഹീല്‍സ് ഇടാം. സ്റ്റോണ്‍ വർക്കുള്ള ഹീല്‍സ് റിച്ച് ലുക്ക് നൽകും. ലൈറ്റ് ബ്രൗണ്‍, സില്‍വർ കളർ കോമ്പിനേഷൻ വരുന്ന ഹീല്‍സുകള്‍ ഓണം ഔട്ട്‌ഫിറ്റുകള്‍ക്ക് ഉചിതമാണ്. (Image Credit: Social Media)

ട്രഡീഷണല്‍ ലുക്കിന് ജൂട്ടി മികച്ച ഓപ്ഷനാണ്. ഇളം ചന്ദന നിറത്തിനൊപ്പം ലൈറ്റ് ബ്രൗണ്‍ കോമ്പിനേഷനില്‍ വരുന്ന ജൂട്ടികള്‍ മാച്ചാകും. ത്രെഡ് വർക്കോ സ്റ്റോണ്‍ വർക്കോ പേള്‍ വർക്കോ ഉണ്ടെങ്കില്‍ അടിപൊളി. (Image Credit: Social Media)

ടച്ച് ഹീല്‍ ഫ്ലാറ്റാണ് മറ്റൊരു ഓപ്ഷൻ. ട്രെഡീഷണല്‍ ഔട്ട്‌ഫിറ്റിന് വെള്ള നിറത്തില്‍ ഗോള്‍ഡൻ വർക്കുകള്‍ വരുന്ന ടച്ച് ഹീല്‍ ഫ്ലാറ്റുകള്‍ മാച്ചാകും. സ്‌ട്രാപ്പ് ഉള്ളതും ഇല്ലാത്തതുമായ ടച്ച് ഹീല്‍ ഫ്ലാറ്റുമുണ്ട്. (Image Credit: Social Media)

ചെറിയ ഹീല്‍സോടുകൂടി വരുന്ന പ്രോസ് സാൻഡല്‍സും നിങ്ങളുടെ ഓണം ഔട്ട്ഫിറ്റിന് ഒപ്പം പെയറാക്കാം. ലെതറില്‍ ത്രെഡ് വർക്കുകളോടെ വരുന്നവയാണ് ഓണം ഔട്ട്‌ഫിറ്റുകള്‍ക്ക് ഉചിതം. (Image Credit: Social Media)