Viral Cucumber Salad: തടികുറയ്ക്കണോ? ഇതാണ് ആ വൈറൽ കുക്കുമ്പർ സാലഡ്; എങ്ങനെ തയ്യാറാക്കാം
Viral Cucumber Salad Easy Recipe: വെള്ളരിക്കയാണ് ഈ സാലഡിലെ പ്രധാനി. ജലാംശം നൽകുന്നതിനും, കുറഞ്ഞ കലോറിയും, വിറ്റാമിനുകളാൽ സമ്പുഷ്ടവുമായ വെള്ളരിക്ക സാലഡിൽ ഉൾപ്പെടുത്തുന്നതോടെ ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നു. തണുപ്പിച്ചാണ് ഇവ കഴിക്കേണ്ടത്.

തടികുറയ്ക്കാനായി ഡയറ്റ് നോക്കുന്നവരുടെ മെനുവിലെ പ്രധാന പച്ചക്കറിയാണ് കുക്കുമ്പർ. ആരോഗ്യത്തിന് വളരെ നല്ലതാണ് കുക്കുമ്പർ. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്ന വൈറൽ ക്രീമി കുക്കുമ്പർ സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. (Image Credits: Social Media)

നിങ്ങളുടെ അടുക്കളയിലെ ചില സിമ്പിൾ ചേരുവകൾ മാത്രം മതിയാകും ഇതിനായി. വെള്ളരിക്കയാണ് ഈ സാലഡിലെ പ്രധാനി. ജലാംശം നൽകുന്നതിനും, കുറഞ്ഞ കലോറിയും, വിറ്റാമിനുകളാൽ സമ്പുഷ്ടവുമായ വെള്ളരിക്ക സാലഡിൽ ഉൾപ്പെടുത്തുന്നതോടെ ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നു. തണുപ്പിച്ചാണ് ഇവ കഴിക്കേണ്ടത്.

ഒരു വെള്ളരിക്കയെടുത്ത് നന്നായി കഴുകി വട്ടത്തിലോ നീളത്തിലോ കനം കുറച്ച് അരിയുക. ശേഷം ഒരു പാത്രത്തിലേക്ക് അര കപ്പ് കട്ടിയുള്ള തൈര് ചേർക്കുക. ഇത് സാലഡിന് ക്രീമി ഘടന നൽകുന്നു. ശേഷം ഇതിലേക്ക്, ഒരു നുള്ള് ഉപ്പ്, 1/4 ടീസ്പൂൺ പഞ്ചസാര, 1/4 ടീസ്പൂൺ ചില്ലി ഫ്ലേക്സും കുരുമുളകുപൊടിയും ചേർത്ത് ചൂടാക്കുക.

ശേഷം അതിലേക്ക് അര ടീസ്പൂൺ സോയ സോസും കുറച്ച് വറുത്ത എള്ളും ചേർത്ത് ഇളക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞതും ചേർക്കാവുന്നതാണ്. ഇതെല്ലാം ഇട്ടശേഷം അരിഞ്ഞുവച്ചിരിക്കുന്ന വെള്ളരിക്ക് അതിലേക്ക് ചേർക്കുക. ശേഷം ഓരോന്നിലും ചേരുവകൾ പിടിക്കുന്ന വിധത്തിൽ നന്നായി ഇളക്കി കൊടുക്കുക.

വേണമെങ്കിൽ തണുപ്പിച്ച് കഴിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും വയറ് നിറഞ്ഞതായി തോന്നിപ്പിച്ച് വിശപ്പ് ശമിപ്പിക്കാനും വളരെ നല്ലതാണ്. കൂടാതെ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും.