റമ്മിന്റെ മണമില്ലാതെ യോ​ഗർട്ട് ചേർത്ത് ഒരു ക്രിസ്മസ് പ്ലംകേക്ക് തയ്യാറാക്കിയാലോ | Try this easy no rum plum cake recipe made with yoghurt for a moist and flavorful Christmas treat Malayalam news - Malayalam Tv9

Christmas plum cake recipe: റമ്മിന്റെ മണമില്ലാതെ യോ​ഗർട്ട് ചേർത്ത് ഒരു ക്രിസ്മസ് പ്ലംകേക്ക് തയ്യാറാക്കിയാലോ

Published: 

02 Dec 2025 21:55 PM

No rum plum cake recipe: കൂടുതൽ സ്വാദിനായി പഴങ്ങൾ തലേദിവസം തന്നെ ഓറഞ്ച് ജ്യൂസിൽ കുതിർത്ത് വെക്കാം. കേക്കിന് കൂടുതൽ കടുംനിറവും രുചിയും ലഭിക്കാൻ അൽപ്പം കാരമൽ സിറപ്പ് ചേർക്കുന്നത് ഗുണകരമാണ്.

1 / 5റമ്മിൽ സോക്ചെയ്ത ഡ്രൈഫ്രൂട്സ് ചേർക്കാതെ ഒരു പ്ലംകേക്ക് തയ്യാറാക്കാനാകുമോ? അതിനു കഴിയും. യോ​ഗർട്ടു ചേർത്ത പ്ലംകേക്ക് റെസിപി ഇതാ...

റമ്മിൽ സോക്ചെയ്ത ഡ്രൈഫ്രൂട്സ് ചേർക്കാതെ ഒരു പ്ലംകേക്ക് തയ്യാറാക്കാനാകുമോ? അതിനു കഴിയും. യോ​ഗർട്ടു ചേർത്ത പ്ലംകേക്ക് റെസിപി ഇതാ...

2 / 5

ഇവിടെ പരമ്പരാഗത കേക്കിൽ റമ്മിന് പകരമായി ഓറഞ്ച് ജ്യൂസ് ഉപയോഗിക്കുന്നു. ഇത് കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പെടെ എല്ലാവർക്കും കഴിക്കാൻ സാധിക്കുന്നതും നോൺ ആൽക്കഹോളിക്കുമാണ്.

3 / 5

കിസ്മിസ്, ക്രാൻബെറി, ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ ഓറഞ്ച് ജ്യൂസിൽ ചേർത്ത് മൃദലമാകുന്നത് വരെ ചെറുതായി ചൂടാക്കുന്നു. ഇത് പഴങ്ങൾ ജ്യൂസിൻ്റെ രുചി പൂർണ്ണമായി വലിച്ചെടുക്കാൻ സഹായിക്കുന്നു.

4 / 5

മൈദ, ബേക്കിംഗ് പൗഡർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അരിച്ചെടുക്കുന്നു. എണ്ണ, പഞ്ചസാര, തൈര് എന്നിവയുടെ മിശ്രിതത്തിലേക്ക് ഇവ അധികം ഇളക്കാതെ ചേർക്കുന്നു. ഇതിനുശേഷം തയ്യാറാക്കിയ പഴം - അണ്ടിപ്പരിപ്പ് മിശ്രിതം ഫോൾഡ് ചെയ്ത് ചേർക്കണം.

5 / 5

160∘C (320∘F) താപനിലയിൽ 50−55 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിൻ്റെ മധ്യത്തിൽ ഒരു സ്കീവർ കുത്തി നോക്കി പാകമായോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ സ്വാദിനായി പഴങ്ങൾ തലേദിവസം തന്നെ ഓറഞ്ച് ജ്യൂസിൽ കുതിർത്ത് വെക്കാം. കേക്കിന് കൂടുതൽ കടുംനിറവും രുചിയും ലഭിക്കാൻ അൽപ്പം കാരമൽ സിറപ്പ് ചേർക്കുന്നത് ഗുണകരമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും