Lemon Rice Recipe: യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാറുണ്ടോ? ഈ ലെമൺ റൈസ് തയ്യാറാക്കി കൂടെകൂട്ടിക്കോളൂ
Travel-Friendly Lemon Rice Recipe: പായ്ക്ക് ചെയ്യാൻ എളുപ്പമുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഇൻസ്റ്റന്റ് ലെമൺ റൈസ് റെസിപ്പിയാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ യാത്ര ആരോഗ്യകരവും അതേ സമയം രുചികരവുമാക്കുന്നതിന് തീർച്ചയായും ഇത് ഗുണകരമാകും. കടകളിൽ നിന്നുള്ള അനാരോഗ്യകരമായ ഭക്ഷണം പാടെ ഒഴിവാക്കാം.

യാത്ര പോകുമ്പോൾ പലരും നേരിടുന്ന വലിയ പ്രശ്നമാണ് ഭക്ഷണം. എല്ലാവർക്കും എല്ലാ സ്ഥലത്തെയും ഭക്ഷണം ഇഷ്ടമാകണമെന്നില്ല. കൂടാതെ ചില ഭക്ഷണം വയറിന് പണി തരാറുമുണ്ട്. എന്നാൽ ഇനി യാത്ര പോകുമ്പോൾ കയ്യിൽ ഈ ലെമൺ റൈസ് കൂടി കരുതിക്കോളൂ. തയ്യാറാക്കേണ്ടത് ഇങ്ങനെ (GettyImages)

പായ്ക്ക് ചെയ്യാൻ എളുപ്പമുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഇൻസ്റ്റന്റ് ലെമൺ റൈസ് റെസിപ്പിയാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ യാത്ര ആരോഗ്യകരവും അതേ സമയം രുചികരവുമാക്കുന്നതിന് തീർച്ചയായും ഇത് ഗുണകരമാകും. കടകളിൽ നിന്നുള്ള അനാരോഗ്യകരമായ ഭക്ഷണം പാടെ ഒഴിവാക്കാം.

അരി വേവിച്ചത്, 4 ടേബിൾസ്പൂൺ എണ്ണ, ½ ടീസ്പൂൺ കടുക്, 1 ടേബിൾസ്പൂൺ കടല പരിപ്പ്, 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 10-12 കറിവേപ്പില, 4-5 ഉണങ്ങിയ ചുവന്ന മുളക് (വറ്റൽമുളക്), ½ ടീസ്പൂൺ മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ കായം, 2 നാരങ്ങയുടെ തൊലി, 5 ടേബിൾസ്പൂൺ നാരങ്ങ നീര്, ഉപ്പ് (ആവശ്യത്തിന്) ഇവയാണ് ലെമൺ റൈസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇടത്തരം തീയിൽ കടലയും ഉഴുന്നും ചേർത്ത് അവ വഴറ്റുക. ശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് കൊടുക്കാം. തീ കുറച്ച് വച്ച ശേഷം മഞ്ഞൾപ്പൊടിയും കായവും ചേർക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് നന്നായി അരച്ച നാരങ്ങയുടെ തൊലി ഇതിലേക്ക് ചേർക്കുക.

ഇതിലേക്ക് വേവിച്ച് വച്ചേക്കുന്ന അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. യാത്ര ചെയ്യുമ്പോൾ ഏറ്റവും രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണിത്.