ടോയ്‌ലറ്റിൽ മൊബൈൽ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടത്തിലാണ് | Using Mobile In Toilets Experts Warns These Long Lasting Health Issues Check How to Avoid This Habbit Malayalam news - Malayalam Tv9

Using smartphone in Toilet: ടോയ്‌ലറ്റിൽ മൊബൈൽ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടത്തിലാണ്

Published: 

19 Oct 2024 14:40 PM

Mobile Phone Using In Toilet: ടോയ്‌ലറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ പ്രവണത. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന ശീലമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1 / 7ടോയ്ലറ്റിൽ ഇരുന്ന ഫോൺ ഉപയോ​ഗിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും.. എന്നാൽ ശ്രദ്ധിക്കണം. ഈ രീതി അത്രനല്ലതല്ല. നോർഡ് വിപിഎൻ നടത്തിയ പഠനത്തിൽ 61.6 ശതമാനംപേര്‍ സോഷ്യൽ മീഡിയ ഉപയോഗിക്കാനും 33.9 ശതമാനംപേര്‍ വാര്‍ത്തകള്‍ വായിക്കാനും ടോയ്‌ലറ്റിലിരിക്കെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. (Image Credits: Antonio Hugo Photo)

ടോയ്ലറ്റിൽ ഇരുന്ന ഫോൺ ഉപയോ​ഗിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും.. എന്നാൽ ശ്രദ്ധിക്കണം. ഈ രീതി അത്രനല്ലതല്ല. നോർഡ് വിപിഎൻ നടത്തിയ പഠനത്തിൽ 61.6 ശതമാനംപേര്‍ സോഷ്യൽ മീഡിയ ഉപയോഗിക്കാനും 33.9 ശതമാനംപേര്‍ വാര്‍ത്തകള്‍ വായിക്കാനും ടോയ്‌ലറ്റിലിരിക്കെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. (Image Credits: Antonio Hugo Photo)

2 / 7

ടോയ്ലറ്റ് സീറ്റുകളെക്കാൾ 10 ശതമാനം അണുകൾ ഇത്തരത്തിൽ മൊബെെൽ ഫോണിലൂടെ ശരീരത്തിൽ പ്രവേശിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അണുകൾ ഉള്ള പ്രതലങ്ങളിൽ സ്പർശിച്ച് മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്നതാണ് ഇവ ശരീരത്തിൽ അടിഞ്ഞുകൂടാൻ കാരണം. (Image Credits: Arisara_Tongdonnoi)

3 / 7

ടോയ്ലറ്റിൽ കൂടുതൽ നേരം മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്നത് വഴി പോസ്ച്ചർ ശരിയല്ലാതാകും. കഴുത്തിനും നടുവിനുമൊക്കെ സ്ഥിരമായ വേദന അനുഭവപ്പെടും. ഫോൺ നോക്കാൻ വളഞ്ഞിരിക്കുന്നത് നട്ടെല്ലിനും അതിനു ചുറ്റുമുള്ള പേശികൾക്കും പ്രശ്നമുണ്ടാക്കുന്നു. (Image Credits: Christoph Hetzmannseder)

4 / 7

ടോയ്ലറ്റിൽ കൂടുതൽ നേരം മൊബെെൽ ഫോണുമായി ഇരിക്കുന്നവർക്ക് അർശസിനുള്ള സാധ്യതയും കൂടുതലാണ്. മൊബെെൽ ഫോണുമായി ദീർഘസമയം ചെലവഴിക്കുന്നത് മലദ്വാരത്തിലെ നാഡികളിൽ സമ്മർദ്ദമുണ്ടാകുകയും ഇത് അർശസിന് കാരണമാകുകയും ചെയ്യുന്നു. (Image Credits: seksan Mongkhonkhamsao)

5 / 7

മൊബെെൽ ഫോണുമായി ദീർഘസമയം ടോയ്ലറ്റിൽ ഇരിക്കുന്നവരുടെ രക്തചക്രമണവും തകരാറിലാകും. ഇത് രക്തം കട്ടപിടിക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദയാരോ​ഗ്യം തകരാറിലാകാനും സാധ്യതയുണ്ട്. (Image Credits: StefaNikolic)

6 / 7

ബാക്ടീരിയ, വെെറസ് തുടങ്ങിയ വിവിധയിനം അണുകളുടെ കൂടാരമാണ് ടോയ്ലറ്റുകൾ. മൊബെെൽ ഫോണുമായി ടോയ്ലറ്റിൽ ഇരിക്കുന്നത് സൂക്ഷ്മാണുകൾ ഫോണിലേക്ക് എത്താൻ കാരണമാകും. ഇതിലൂടെ അണുകൾ ശരീരത്തിൽ പ്രവേശിക്കുകയും ടോയ്ലറ്റിന് പുറത്തുള്ള മറ്റ് പ്രതലങ്ങളിലേക്ക് പടരുന്നതിനും കാരണമാകുന്നു. (Image Credits: krisanapong detraphiphat)

7 / 7

മൊബെെൽ ഫോണിൽ നിന്നുള്ള നീലവെളിച്ചം കണ്ണിന് കൂടുതൽ സമ്മർദ്ദം നൽകും. വെളിച്ചം അധികം കടക്കാത്ത ബാത്ത്റൂമിലും ടോയ്ലറ്റിലും ഫോൺ ഉപയോ​ഗിക്കുന്നത് കണ്ണിന്റെ സമ്മർദ്ദം കൂടാനും കാരണമാകുന്നു. രാത്രികാലങ്ങളിൽ ടോയ്ലറ്റിൽ മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്നത് ഉറക്കത്തെയും തകരാറിലാക്കും. (Image Credits: Studio4)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ