Vande Bharat Sleeper: രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക്
Vande Bharat Sleeper vs Rajdhani Express Fare: 400 കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് വന്ദേ ഭാരതില്‍ മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ത്രീ ടയര്‍ എസിക്ക് 400 കിലോമീറ്ററിന് 960 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സെക്കന്‍ഡ് എസിക്ക് 1,240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയും നിരക്ക് വരും.

രാജ്യത്ത് സര്‍വീസ് നടത്താനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. രാജധാനി എക്‌സ്പ്രസിനേക്കാള്‍ അധിക നിരക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ട്രെയിനില്‍ ആര്‍എസി ഉണ്ടായിരിക്കില്ല, വെയിറ്റിങ് ലിസ്റ്റ് പോലുള്ളവയുമായി ആളുകള്‍ക്ക് വന്ദേ ഭാരതില്‍ യാത്ര ചെയ്യാനാകില്ല. (Image Credits: PTI)

400 കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് വന്ദേ ഭാരതില്‍ മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ത്രീ ടയര്‍ എസിക്ക് 400 കിലോമീറ്ററിന് 960 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സെക്കന്‍ഡ് എസിക്ക് 1,240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയും നിരക്ക് വരും.

മിനിമം നിരക്ക് കഴിഞ്ഞാല്‍ തേര്‍ഡ് എസിയില്‍ കിലോമീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എസിയില്‍ 3.1 രൂപയും ഫസ്റ്റ് എസിയില്‍ 3.8 രൂപയം അധിക നിരക്ക് നല്‍കണം. എന്നാല്‍ പരമ്പരാഗത ട്രെയിനുകളില്‍ ഉയര്‍ന്ന മിനിമം ചാര്‍ജില്ലാത്തതാണ് രാജധാനിയേക്കാള്‍ വന്ദേ ഭാരതിന് ടിക്കറ്റ് നിരക്കുയരാന്‍ കാരണം. കൂടാതെ കിലോമീറ്ററിന് കുറഞ്ഞ അടിസ്ഥാന നിരക്കുകളാണ്. ആര്‍എസിയും വെയിറ്റിങ് ലിസ്റ്റും ഈ ട്രെയിനുകള്‍ക്കുണ്ട്.

സ്ലീപ്പറില്‍ വിഐപി ക്വോട്ടയോ എമര്‍ജന്‍സി ക്വോട്ടയോ ഉണ്ടായിരിക്കില്ല. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പാസ് ഉപയോഗിച്ചും യാത്ര ചെയ്യാനാകില്ല. അതേസമയം, കേരളത്തിലെ വന്ദേ ഭാരത് സ്ലീപ്പര്‍ റൂട്ടില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. 2026ല്‍ തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ മൂന്ന് റൂട്ടുകളാണ് വന്ദേ ഭാരത് സ്ലീപ്പറിനായി റെയില്‍വേയുടെ മുന്നിലുള്ളത്. ചെന്നൈ, ബെംഗളൂരു റൂട്ടുകള്‍ക്കായിരിക്കും മുന്‍ഗണന.