Ruturaj Gaikwad and Ishan Kishan : റുതുരാജും കിഷനും അടിയോടടി, സെഞ്ചുറി പൂരം
vijay Hazare Trophy Ruturaj Gaikwad and Ishan Kishan : പുറത്താകാതെ 74 പന്തില്‍ 148 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. 11 സിക്‌സറും 16 ഫോറും പായിച്ചു. 200 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒമ്പത് വിക്കറ്റിന് മഹാരാഷ്ട്ര ജയിച്ചു. മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് കളിയിലെ താരം

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്. ടി20 ശൈലിയിലാണ് താരം ബാറ്റ് വീശിയത്. മഹാരാഷ്ട്ര താരമായ റുതുരാജ് സര്‍വീസസിനെതിരെ സെഞ്ചുറി നേടി (Photo Credit: Getty)

പുറത്താകാതെ 74 പന്തില്‍ 148 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. 11 സിക്‌സറും 16 ഫോറും പായിച്ചു. 200 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒമ്പത് വിക്കറ്റിന് മഹാരാഷ്ട്ര ജയിച്ചു. മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് കളിയിലെ താരം (Photo Credit: PTI)

ദേശീയ ടീമിലേക്ക് മടങ്ങിവരാനുള്ള പരിശ്രമത്തിലാണ് താരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം താരത്തിന് സഹായകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താരം ഉള്‍പ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത് (Photo Credit: PTI)

വിജയ് ഹസാരെ ട്രോഫിയില്‍ ഇഷന്‍ കിഷനും പുറത്തെടുത്തത് മികച്ച പ്രകടനം. ജാര്‍ഖണ്ഡ് താരമായ കിഷന്‍ മണിപ്പുരിനെതിരെ സെഞ്ചുറി നേടി (Photo Credit: Getty)

ഇഷനും ബാറ്റേന്തിയത് ടി20 ശൈലിയില്‍. 78 പന്തില്‍ നേടിയത് 134 റണ്‍സ്. ആറു സിക്‌സും, 16 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷന്‍ കളിയിലെ താരവുമായി (Photo Credit: Getty)