പൈനാപ്പിളിന്റെ തൊലി മതി, വൈൻ മാറി നിൽക്കുന്ന ടെപാച്ചെ തയ്യാറാക്കാം | Viral Pineapple Tepache: What is it and How to Make This Traditional Mexican Fermented Drink Malayalam news - Malayalam Tv9

Pineapple Tepache: പൈനാപ്പിളിന്റെ തൊലി മതി, വൈൻ മാറി നിൽക്കുന്ന ടെപാച്ചെ തയ്യാറാക്കാം

Published: 

30 Nov 2025 | 09:06 PM

Traditional Mexican Fermented Drink: പൈനാപ്പിളിന്റെ തൊലികളിലും ഉൾഭാഗങ്ങളിലും സ്വാഭാവികമായി കാണുന്ന യീസ്റ്റ്, ബാക്ടീരിയ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മെക്സിക്കോയിലെ ഒരു പുളിപ്പിച്ച പാനീയമാണിത്.

1 / 5
ടെപാച്ചെ തരം​ഗമാണ് ഇപ്പോൾ കേരളം മുഴുവൻ. ക്രിസ്മസ് കാലമായതോടെ പറയുകയും വേണ്ട. പൈനാപ്പിളിന്റെ തൊലിയും പൾപ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത മെക്സിക്കൻ പാനീയമാണ് ഇത്. പ്രകൃതിദത്തമായ പ്രോബയോട്ടിക് ഗുണങ്ങൾ ഉള്ളതും ഉന്മേഷം നൽകുന്നതുമാണ് പൈനാപ്പിൾ ടെപാച്ചെ.

2 / 5
പൈനാപ്പിളിന്റെ തൊലികളിലും ഉൾഭാഗങ്ങളിലും സ്വാഭാവികമായി കാണുന്ന യീസ്റ്റ്, ബാക്ടീരിയ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മെക്സിക്കോയിലെ ഒരു പുളിപ്പിച്ച പാനീയമാണിത്. ചിലപ്പോൾ ഇതിൽ ശർക്കര, കറുവാപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാറുണ്ട്.

3 / 5
ഇത് ഒരു പ്രകൃതിദത്ത പ്രോബയോട്ടിക് ഡ്രിങ്ക് ആയതിനാൽ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. സോഡയ്ക്ക് പകരം ഉപയോഗിക്കാവുന്ന, മധുരം കുറഞ്ഞതും ഉന്മേഷദായകവുമായ ഒരു ബദൽ പാനീയമാണിത്.

4 / 5
പൈനാപ്പിളിന്റെ തൊലിയും മുകൾ ഭാഗവും (പൾപ്പ് കുറഞ്ഞത്), വെള്ളം. പഞ്ചസാര/ശർക്കര, കറുവാപ്പട്ട, ഗ്രാമ്പൂ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ (ഓപ്ഷണൽ) എന്നിവയാണ് ഇത് തയ്യാറാക്കാൻ വേണ്ടത്.

5 / 5
ഒരു വലിയ ഗ്ലാസ് ജാറിൽ പൈനാപ്പിൾ തൊലിയും മുകൾ ഭാഗവും ഇടുക. ഇതിലേക്ക് വെള്ളം, പഞ്ചസാര/ശർക്കര, കറുവാപ്പട്ട എന്നിവ ചേർക്കുക. ഈ മിശ്രിതം തുണികൊണ്ട് മൂടി, സാധാരണ താപനിലയിൽ 24 മുതൽ 72 മണിക്കൂർ വരെ (1-3 ദിവസം) വെക്കുക. ഈ സമയത്ത്, സ്വാഭാവികമായി പുളിക്കൽ പ്രക്രിയ നടക്കും. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ