Virat Kohli: സച്ചിന്റെ ആ റെക്കോഡ് തകര്‍ന്നു, റായ്പുരില്‍ കോഹ്ലി നേടിയത്
Virat Kohli New Record: മൂന്നാം നമ്പറില്‍ 46 സെഞ്ചുറികളാണ് കോഹ്ലി ഇതുവരെ നേടിയത്. ഓപ്പണറായി 45 സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്

ഏകദിനത്തില്‍ മിന്നും ഫോമിലാണ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരകളില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടി. റാഞ്ചിയില്‍ നേടിയത് 135 റണ്‍സ്. റായ്പുരില്‍ 102 റണ്‍സ് (Image Credits: PTI)

സെഞ്ചുറികള്‍ക്കൊപ്പം റെക്കോഡുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയാണ് കോഹ്ലി. ഒറ്റ പൊസിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് തകര്‍ത്തത് (Image Credits: PTI)

മൂന്നാം നമ്പറില്‍ 46 സെഞ്ചുറികളാണ് കോഹ്ലി ഇതുവരെ നേടിയത്. ഓപ്പണറായി 45 സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്. റാഞ്ചിയില്‍ സച്ചിന്റെ റെക്കോഡിന് ഒപ്പമെത്തിയ കോഹ്ലി, റായ്പുരില്‍ അത് പഴങ്കഥയാക്കി (Image Credits: PTI)

മിന്നും ഫോമിലാണെങ്കിലും 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. കോഹ്ലിയുടെയും, രോഹിത് ശര്‍മയുടെയും ഏകദിന ഭാവിയെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ട്. സീനിയര്‍ താരങ്ങളായ ഇരുവരും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട് (Image Credits: PTI)

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇരുവരും ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡിസംബര്‍ ആറിനാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം. ഒമ്പതിന് ടി20 പരമ്പര ആരംഭിക്കും (Image Credits: PTI)