What If Tariff: സമയം ശരിയല്ല, വാച്ചും ട്രോളി തുടങ്ങി; വിപണി കീഴടക്കി ‘താരിഫ് വാച്ച്’
What If Tariff Watch: സാധാരണ വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി 3ന്റെ സ്ഥാനത്ത് 9-ഉം 9-ന്റെ സ്ഥാനത്ത് 3-ഉം ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ നയത്തെ ട്രോളി സ്വിറ്റ്സർലൻഡ് വാച്ച് നിർമാതാക്കളായ സ്വാച്ച്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ 39 ശതമാനം തീരുവ ചുമത്തിയ യുഎസ് നടപടിയെയാണ് പരിഹസിച്ചിരിക്കുന്നത്. (Image Credit: https://www.swatch.com/, PTI)

സാധാരണ വാച്ചുകളില്‍നിന്ന് വ്യത്യസ്തമായി 3 എന്ന അക്കത്തിന്റെ സ്ഥാനത്ത് 9-ഉം 9-ന്റെ സ്ഥാനത്ത് 3-ഉം ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഇത് 39 ശതമാനം തീരുവയെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്. (Image Credit: https://www.swatch.com/)

'What If Tariffs?' എന്നാണ് പുതിയ വാച്ചിന് നല്‍കിയിരിക്കുന്ന പേര്. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാച്ച് നിർമിച്ചതെന്ന് സ്വാച്ച് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. (Image Credit: https://www.swatch.com/)

നിലവിൽ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് പുതിയ മോഡല്‍ വാച്ച് ലഭ്യമാവുകയുള്ളൂ. 139 സ്വിസ് ഫ്രാങ്ക് (ഏകദേശം 15,348 രൂപ) ആണ് വില. ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കുമെന്നും കമ്പനി പറയുന്നുണ്ട്. (Image Credit: https://www.swatch.com/)

സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. കഴിഞ്ഞവര്‍ഷം മാത്രം 5.4 ബില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് യുഎസിലേക്ക് കയറ്റി അയക്കപ്പെട്ടത്. (Image Credit: https://www.swatch.com/)