Rice eating Issues: ഒരു മാസം ചോറ് കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?
ചോറ് കഴിക്കാതിരിക്കാൻ പറ്റാത്ത നിരവധി പേരുണ്ട് അവർക്കായാണിത്. ഒരു മാസം നിങ്ങൾ ചോറ് കഴിക്കാതിരുന്നാൽ ചില ഗംഭീര നേട്ടങ്ങൾ കൂടി നിങ്ങളുടെ ശരീരത്തിനുണ്ടാവും

Rice Eating | Freepik
- ഇന്ത്യയിൽ പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ മിക്കവാറും ആളുകളും ദിവസം കുറഞ്ഞത് മൂന്ന് നേരമെങ്കിലും ചോറ് കഴിക്കുന്നവരാണ്. അരി ആരോഗ്യത്തിന് നല്ലതൊക്കെ തന്നെ എന്നാൽ അമിതമായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ പറയുന്നു. ഇനി ഒരു മാസം ചോറ് കഴിച്ചില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? നോക്കാം.
- ഒരു മാസം ചോറ് കഴിക്കുന്നത് ഒഴിവാക്കിയാൽ ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം കാണാം. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും എന്തെന്നാൽ അരി വേഗത്തിൽ കലോറി കൂട്ടും.. മെറ്റബോളിസം മന്ദഗതിയിലാക്കും. ഇത് വയറ്റിലെ കൊഴുപ്പും പൊണ്ണത്തടിയും വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കണമെങ്കിൽ ഒരു മാസത്തേക്ക് അരി ഉപേക്ഷിക്കുക.
- അരിയിൽ കാർബോഹൈഡ്രേറ്റാണ് കൂടുതൽ ഇത് ദഹിപ്പിക്കാൻ കൂടുതൽ പഞ്ചസാര ആവശ്യമാണ്. ചോറ് കഴിക്കും തോറും ശരീരത്തിലെ പഞ്ചസാരയുടെ അളവും കൂടും. ഇത് പ്രമേഹം കൂടുതൽ വഷളാകും.തൈറോയ്ഡ്, പിസിഒഡി ബാധിതർക്കും ഇത് നല്ലതല്ല.
- Rice Eating | Freepik
- നമ്മുടെ ശരീരത്തിന് ഊർജം നൽകാൻ അരിയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ആവശ്യമാണ്. അതിനാൽ അരി ഭക്ഷണം ഇടയ്ക്കിടെ മിതമായ അളവിൽ കഴിക്കാം. ഇത് പേശികൾക്കും മറ്റും ആവശ്യമായ എനർജി നൽകും
- പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ചോറ് കഴിക്കുന്നത് പൂർണ്ണമായും നിർത്തണമെന്ന് നിർബന്ധമില്ല. ചെറിയ അളവിൽ ദിവസവും കഴിക്കാം. ഇത് മിതമായിരിക്കണം. അരി ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ,ദൈനംദിന ഭക്ഷണ പട്ടികയിൽ പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.