Whatsapp New Feature: ഓർമ്മയുണ്ടോ എക്സൻഡറിനെ…; കുറവ് നികത്താനെത്തുന്നു വാട്സ്ആപ്പ്, ഇന്റർനെറ്റില്ലാതെ ഫോട്ടോ ഷെയർ ചെയ്യാം
Whatsapp People Nearby Feature: പുതിയ ആൻഡ്രോയ്ഡ് പതിപ്പിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് വിവരം. എക്സൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ ആപ്പുകളിലൂടെയായിരുന്നു നേരത്തെ പലരും വലിയ ഫയലുകൾ കൈമാറ്റം ചെയ്തിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഇവ രാജ്യത്ത് നിരോധിച്ചതോടെ പലരും ഫയൽ കൈമാറ്റം ടെലഗ്രാമിലേക്ക് മാറ്റിയിരുന്നു.

ഉപയോക്താക്കൾക്കായി ഇതാ കിടിലൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ഇന്റർനെറ്റില്ലാതെയും ഫോട്ടോകളും ഫയലുകളും സെൻഡ് ചെയ്യാൻ സാധിക്കുന്ന 'പീപ്പിൾ നിയർബൈ' ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. (Image Credits: Freepik)

പുതിയ ആൻഡ്രോയ്ഡ് പതിപ്പിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എക്സൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ ആപ്പുകളിലൂടെയായിരുന്നു നേരത്തെ പലരും വലിയ ഫയലുകൾ കൈമാറ്റം ചെയ്തുകൊണ്ടിരുന്നത്. (Image Credits: Freepik)

എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഇവ രാജ്യത്ത് നിരോധിച്ചതോടെ പലരും ഫയൽ കൈമാറ്റം ടെലഗ്രാമിലേക്ക് മാറ്റി. എന്നാൽ ടെലഗ്രാമിൽ ഇന്റർനെറ്റ് ഇല്ലാതെ ഫയലുകളുടെ കൈമാറ്റം സാധ്യമായിരുന്നില്ല. Image Credits: Freepik)

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വാട്സാപ്പ് പുതിയ ഫീച്ചറുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.(Image Credits: Freepik)