Hair Loss Control: മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
Hair Loss Controlling Foods: സിട്രസ് പഴങ്ങളായ ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക മുടിയ്ക്ക് നല്ലതാണ്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ സിട്രസ് പഴങ്ങള്‍ മുടി വളരാന്‍ സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ എന്ന വലിയ ബുദ്ധിമുട്ട് അഭിമുഖീകരിക്കാത്തവര്‍ ചുരുക്കമാണ്. പല മരുന്നുകളും മുടി കൊഴിയുന്നത് കുറയ്ക്കാന്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും പലപ്പോഴും ഉപയോഗപ്രദമാകാറില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. (Image Credits: Getty Images)

മികച്ച പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിനും മുട്ടയില്‍ നിന്നും ലഭിക്കും. കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും മുട്ട സഹായിക്കുന്നു. മുടിയിഴകള്‍ക്ക് ബലം നല്‍കുന്ന അയണ്‍ മുട്ടയിലുണ്ട്. കൂടാതെ വൈറ്റമിന്‍ എ,ഡി, സിങ്ക് സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു.

നട്‌സും സീഡ്‌സും മുടിയെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ ജലാംശം നല്‍കുന്നു. കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്ന സിങ്ക് ഇവയിലുണ്ട്. ബദാം, വാള്‍നട്‌സ്, മത്തങ്ങ വിത്ത്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവ കഴിക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊന്നാണ് ഇലക്കറികള്‍. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഇലക്കറികളിലുണ്ട്. മാത്രമല്ല അയണും അടങ്ങിയിരിക്കുന്നു.

സിട്രസ് പഴങ്ങളായ ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക മുടിയ്ക്ക് നല്ലതാണ്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ സിട്രസ് പഴങ്ങള്‍ മുടി വളരാന്‍ സഹായിക്കുന്നു. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തി. കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കും.