ഭക്ഷണത്തിന് മുമ്പോ, ഭക്ഷണത്തിനിടയിലോ, ശേഷമോ? വെള്ളം കുടിക്കേണ്ടത് എപ്പോൾ | Which is the best time to drink water During meals, Find the answer about this fact Malayalam news - Malayalam Tv9

Drinking Water: ഭക്ഷണത്തിന് മുമ്പോ, ഭക്ഷണത്തിനിടയിലോ, ശേഷമോ? വെള്ളം കുടിക്കേണ്ടത് എപ്പോൾ

Published: 

22 Sep 2025 12:21 PM

Drink Water During Meals: വെള്ളം ദഹനരസങ്ങളെ നേർപ്പിക്കുകയും, ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന മൊത്തം കലോറിയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

1 / 5ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കേണ്ട എപ്പോഴാണെന്നത് സംബന്ധിച്ച് പലരിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടാകും. വെള്ളം കുടിക്കുന്ന സമയം മാറിയാൽ ആത് ആരോ​ഗ്യത്തെ ബാധിക്കുമോ എന്ന് പോലും പലർക്കും സംശയമുണ്ട്. ശരിയാണ് തെറ്റായ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനത്തെയും ഊർജ്ജത്തെയും ശരീരഭാരത്തെയും പോലും ബാധിക്കും. (Image Credits: GettyImages)

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കേണ്ട എപ്പോഴാണെന്നത് സംബന്ധിച്ച് പലരിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടാകും. വെള്ളം കുടിക്കുന്ന സമയം മാറിയാൽ ആത് ആരോ​ഗ്യത്തെ ബാധിക്കുമോ എന്ന് പോലും പലർക്കും സംശയമുണ്ട്. ശരിയാണ് തെറ്റായ സമയത്ത് വെള്ളം കുടിക്കുന്നത് ദഹനത്തെയും ഊർജ്ജത്തെയും ശരീരഭാരത്തെയും പോലും ബാധിക്കും. (Image Credits: GettyImages)

2 / 5

എന്നിരുന്നാലും, ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കേണ്ട രീതി മനസിലാക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വെള്ളം എപ്പോൾ കുടിക്കണമെന്ന് മനസ്സിലാക്കുന്നതിലൂടെ, ജലാംശം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്താനും സാധിക്കുന്നതാണ്. പുരാതന ഗ്രന്ഥങ്ങൾ അനുസരിച്ച്, ഒരു വ്യക്തിയുടെ ശരിയായ ദഹനത്തിനും ക്ഷേമത്തിനും വെള്ളം കുടിക്കുന്നതിന്റെ സമയം നിർണായകമാണെന്ന് പറയുന്നുണ്ട്. (Image Credits: GettyImages)

3 / 5

പുരാതന ​ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ, ഭക്ഷണത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം വെള്ളം ദഹനരസങ്ങളെ നേർപ്പിക്കുകയും, ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന മൊത്തം കലോറിയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. (Image Credits: GettyImages)

4 / 5

ഭക്ഷണത്തിനിടയിലും വലിയ അളവിൽ വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. എന്നാൽ ഭക്ഷണത്തിനിടയിൽ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാനും വിഴുങ്ങുന്നത് എളുപ്പമാക്കാനും സഹായിക്കും. വലിയ അളവിലായാൽ വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. (Image Credits: GettyImages)

5 / 5

ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുന്നതിനെയാണ് പലരും പ്രോത്സാഹിപ്പിക്കുന്നത്. ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് വലിയ പഠനങ്ങൾ വരെ നടന്നിട്ടുണ്ട്. അപ്പോഴും മിതമായ അളവിൽ മാത്രമെ വെള്ളം കുടിക്കാവൂ. ജലാംശം നിലനിർത്തുകയും ചെയ്യണം. ഭക്ഷണശേഷം വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിച്ച് വയറ്റിൽ ഭാരം ഉണ്ടാകാതിരിക്കാൻ സഹായിക്കും. (Image Credits: GettyImages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും