5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pavel Durov: 1500 കോടിയിലധികം രൂപയുടെ ആസ്ഥി…; ആരാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്‌?

Who is Pavel Durov: ടെലഗ്രാമിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം. അറസ്റ്റിൽ ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. പാരീസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

neethu-vijayan
Neethu Vijayan | Published: 25 Aug 2024 12:46 PM
ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമാണ് റഷ്യൻ വംശജനായ പാവെൽ ദുരോവ്. പാവെൽ ദുരോവ് നിലവിൽ താമസിക്കുന്നത് ദുബായിലാണ്. ടെലഗ്രാം ആസ്ഥാനവും ദുബായിൽ ആണ്. 2013ലാണ് ദുരോവും സഹോദരൻ നിക്കോലായും ചേർന്ന് ടെലഗ്രാം സ്ഥാപിച്ചത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷൻ എന്ന നിലയിലാണ് തുടക്കത്തിൽ ടെല​ഗ്രാം ശ്രദ്ധയാകർഷിച്ചത്. (Image Credits: Instagram)

1 / 5
ഫോബ്‌സിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയിലധികം രൂപയുടെ ആസ്ഥിയാണ് പാവെൽ ദുരോവിനുള്ളത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും പിന്നീട് 2021ൽ വിലക്ക് പിൻവലിച്ചു. (Image Credits: Instagram)

2 / 5
ടെലഗ്രാം സ്ഥാപിക്കുന്നതിന് മുമ്പേ വികെ എന്നൊരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം റഷ്യയിൽ പാവെൽ ദുരോവ് സ്ഥാപിച്ചിരുന്നു. റഷ്യ, ഉക്രെയ്ൻ, മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കനുകൾ എന്നിവിടങ്ങളിൽ ടെലഗ്രാമിന് ശക്തമായ സ്വാധീനമാണുള്ളത്.  ഉക്രെയ്ൻ- റഷ്യ സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഉറവിടമായാണ് ടെല​ഗ്രാമിനെ അവർ കണക്കാക്കുന്നു. (Image Credits: Instagram)

3 / 5
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പാവെൽ ദുരോവയെ അറസ്റ്റ് ചെയ്തത്. പാരീസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം. (Image Credits: Instagram)

4 / 5
എന്നാൽ അറസ്റ്റിൽ  ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. വഞ്ചന, മയക്കുമരുന്ന് കടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. (Image Credits: Instagram)

5 / 5
Follow Us
Latest Stories