Shubman Gill: ഏകദിന പരമ്പരയില്‍ ഗില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയെ ആരു നയിക്കും? സാധ്യത ഇവരില്‍ ഒരാള്‍ക്ക്
India vs South Africa ODI: ശുഭ്മാന്‍ ഗില്‍ ഏകദിന പരമ്പരയില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത. ഗില്‍ ഏകദിനത്തില്‍ കളിച്ചില്ലെങ്കില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ഏകദിന പരമ്പരയില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത. പരിക്കേറ്റ ഉപനായകന്‍ ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. ഗില്‍ ഏകദിനത്തില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും (Image Credits: PTI)

മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടീമിലുണ്ടെങ്കിലും ഇരുവരില്‍ ആരെയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിക്കാന്‍ സാധ്യതയില്ല. കെഎല്‍ രാഹുലോ, ഋഷഭ് പന്തോ ക്യാപ്റ്റനാകാനാണ് സാധ്യത. കെഎല്‍ രാഹുലിന് ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച് പരിചയമുണ്ട് (Image Credits: PTI)

ഗില്‍ ഏകദിനത്തില്‍ കളിച്ചില്ലെങ്കില്‍ രാഹുല്‍ ക്യാപ്റ്റനാകാനാണ് സാധ്യത കൂടുതല്‍. രാഹുല്‍ അല്ലെങ്കില്‍ ഋഷഭ് പന്താണ് മറ്റൊരു ഓപ്ഷന്‍. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പന്തിനെ ഏകദിനത്തിലും സമാന പരിഗണന നല്‍കാന്‍ സാധ്യതയുണ്ട് (Image Credits: PTI)

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഗില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്. ടീമിനൊപ്പം ഗില്‍ ഗുവാഹത്തിയിലേക്ക് പുറപ്പെടും (Image Credits: PTI)

ഗില്‍ ഗുവാഹത്തിയിലേക്ക് പുറപ്പെടുമെങ്കിലും കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചില്ലെങ്കില്‍ പന്ത് ടീമിനെ നയിക്കും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നു (Image Credits: PTI)